മുത്തൂറ്റ് ഫിനാൻസിന്  അറ്റാദായത്തിൽ വൻകുതിപ്പ്

Wednesday 14 August 2024 12:24 AM IST

കൊച്ചി: ഏപ്രിൽ മുതൽ ജൂൺ വരെ മൂന്ന് മാസത്തിൽ മുൻനിര എൻ.ബി.എഫ്.സിയായ മുത്തൂറ്റ് ഫിനാൻസിന്റെ അറ്റാദായം പതിനൊന്ന് ശതമാനം ഉയർന്ന് 1079 കോടി രൂപയിലെത്തി. മൊത്തം വരുമാനം 23 ശതമാനം ഉയർന്ന് 3,710 കോടി രൂപയായി. സ്വർണ വായ്പാ ആസ്തി 11 ശതമാനം ഉയർന്ന് 8,043 കോടി രൂപയിലെത്തി. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം 84,324 കോടി രൂപയാണ്. ഉപകമ്പനികളടക്കം മികച്ച പ്രകടനമാണ് കമ്പനി കൈവരിച്ചതെന്ന് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.

ഹൗസിംഗ് ഫിനാൻസ് വിഭാഗത്തിൽ 221 കോടി രൂപയുടെ ബിസിനസുമായി മികച്ച വളർച്ച നേടാനായെന്ന് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു,