സ്മാർട്ട് ബസാർ ഫുൾ പൈസ വസൂൽ വില്പന നാളെ തുടങ്ങും

Wednesday 14 August 2024 12:25 AM IST

കൊച്ചി: ഇന്ത്യയൊട്ടാകെയുള്ള ഉപഭോക്താക്കൾക്ക് ഏറെ ആവേശം സൃഷ്ടിച്ച് സ്‌മാർട്ട് ബസാറിന്റെ ഫുൾ പൈസ വസൂൽ ഓഫർ നാളെ മുതൽ ആഗസ്റ്റ് 19 വരെ നടക്കും. മികച്ച ആനുകൂല്യങ്ങളും ആവേശകരമായ ഇളവുകളും ലഭിക്കുന്ന ഏറ്റവും ആഘോഷകരമായ വില്പന മേള സ്‌മാർട്ട് ബസാറിന്റെ 900ൽ അധികം സ്റ്റോറുകളിൽ നടക്കും. മുൻവർഷത്തേക്കാൾ വിപുലമായ ഉത്‌പന്നങ്ങളുടെ ശേഖരവും ആനുകൂല്യങ്ങളുമായാണ് ഇത്തവണ ഫുൾ പൈസ വസൂൽ ഓഫർ നടക്കുന്നത്.

പലവ്യഞ്ജനങ്ങൾ, ഗൃഹോപകരണങ്ങൾ, ഫാഷൻ ബ്രാൻഡുകൾ തുടങ്ങിയ വിപുലമായ ഉത്പന്നങ്ങളാണ് ഓഫറിന്റെ ഭാഗമായി വിപുല ആനുകൂല്യങ്ങളോടെ ലഭ്യമാക്കുന്നത്. എല്ലാ ഉപഭോക്താക്കളുടെയും പ്രതീക്ഷകൾ നിറവേറ്റുന്ന തരത്തിലാണ് വില്പന മേള തയ്യാറാക്കിയിട്ടുള്ളത്. അരി മുതൽ ബെഡ്‌ഷീറ്റുകൾക്ക് വരെ വിപുലമായ ഓഫറുകളാണ് സ്മാർട്ട് ബസാർ നൽകുന്നത്.