ഒ.എം.ആർ പരീക്ഷാകേന്ദ്രത്തിൽ മാറ്റം
തിരുവനന്തപുരം;കൊല്ലം, കണ്ണൂർ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് (കാറ്റഗറി നമ്പർ 503/2023) തസ്തികയിലേക്ക് 17 ന് 1.30 മുതൽ 3.30 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയിൽ സെന്റർ നമ്പർ 1391, ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് നടക്കാവ്, കോഴിക്കോട് പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1291025 മുതൽ 1291324 വരെയുള്ളവർ ഗവ. എച്ച്.എസ്.എസ്. കാരപ്പറമ്പ, കോഴിക്കോട് കേന്ദ്രത്തിലും സെന്റർ നമ്പർ 1392, ഗവ. ഗേൾസ് എച്ച്.എസ്.എസ്. നടക്കാവ് (പ്ലസ്ടു വിഭാഗം), നടക്കാവ് സബ് പി.ഒ, കോഴിക്കോട് പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1291325 മുതൽ 1291624 വരെയുള്ളവർ ഗവ. മോഡൽ എച്ച്.എസ്.എസ്. (പ്ലസ്ടു വിഭാഗം) കോഴിക്കോട് കേന്ദ്രത്തിലും പഴയ പരീക്ഷാകേന്ദ്രത്തിന്റെ അഡ്മിഷൻ ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതണം.
അഭിമുഖം
കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023) തസ്തികയിലേക്ക് 21, 22, 23 തീയതികളിൽ പി.എസ്.സി കോഴിക്കോട് മേഖല/ജില്ലാ ഓഫീസുകളിൽ വച്ചും 22, 23 തീയതികളിൽ കാസർകോട് ജില്ലാ ഓഫീസിൽ വച്ചും അഭിമുഖം നടത്തും.
തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം 21, 22, 23, 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ ഡെപ്യൂട്ടി എൻജിനിയർ (ഇലക്ട്രിക്കൽ) - പാർട്ട് 1 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 220/2021) തസ്തികയിലേക്ക് 21, 22 തീയതികളിൽ രാവിലെ 8 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.ഫോൺ : 0471 2546442.
പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം: ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ 494/2023) തസ്തികയിലേക്ക് 19, 21 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546364.
ഒ.എം.ആർ പരീക്ഷ
കൊല്ലം, കണ്ണൂർ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് (കാറ്റഗറി നമ്പർ 503/2023) തസ്തികയിലേക്ക് 17 ന് ഉച്ചയ്ക്കുശേഷം 1.30 മുൽ 3.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് 2 (പ്രിന്റിംഗ് ടെക്നോളജി) (കാറ്റഗറി നമ്പർ 246/2023) തസ്തികയിലേക്ക് 19 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
സാമൂഹ്യ നീതി വകുപ്പിൽ നഴ്സറി ടീച്ചർ (കാറ്റഗറി നമ്പർ 298/2023), എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ പട്ടികജാതി വികസന വകുപ്പിൽ നഴ്സറി ടീച്ചർ (കാറ്റഗറി നമ്പർ 710/2023) തസ്തികകളിലേക്ക് 23 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 435/2023), സഹകരണ വകുപ്പിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 686/2023) തസ്തികകളിലേക്ക് 24 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വിവരണാത്മക പരീക്ഷ (മുഖ്യപരീക്ഷ)
വിവിധ വകുപ്പുകളിൽ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) (നേരിട്ടുള്ള നിയമനം/ തസ്തികമാറ്റം മുഖേന/എൻ.സി.എ. ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 723/2022, 724/2022, 800/2022) തസ്തികയിലേക്ക് 21 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 4 വരെ വിവരണാത്മക പരീക്ഷ (മുഖ്യപരീക്ഷ) നടത്തും.