അബുദാബി ശക്തി അവാർഡ് ; ഷാജി എൻ.കരുണിന് ടി.കെ.രാമകൃഷ്ണൻ പുരസ്കാരം

Wednesday 14 August 2024 12:00 AM IST

കണ്ണൂർ: ശക്തി തിയേറ്റേഴ്സ് അബുദാബി ഏർപ്പെടുത്തിയ അബുദാബി ശക്തി തായാട്ട് അവാർഡുകൾ പ്രഖ്യാപിച്ചു. ശക്തി ടി.കെ. രാമകൃഷ്ണൻ പുരസ്‌കാരത്തിന് ചലച്ചിത്ര സംവിധായകൻ ഷാജി എൻ.കരുൺ അർഹനായി. അരലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.
കവിതാ പുരസ്‌കാരം ശ്രീകാന്ത് താമരശ്ശേരിയുടെ കടൽ കടന്ന കറിവേപ്പുകൾക്കാണ്. കഥയ്ക്കുള്ള പുരസ്‌കാരം ഗ്രേസിയും (ഗ്രേസിയുടെ കുറുംകഥകൾ), മഞ്ജു വൈഖരിയും (ബോധി ധാബ) പങ്കിട്ടു. ബാലസാഹിത്യത്തിനുള്ള അവാർഡ് ദിവാകരൻ വിഷ്ണുമംഗലം (വെള്ള ബലൂൺ), ഡോ.രതീഷ് കാളിയാടൻ (കുട്ടിക്കുട ഉഷാറാണ്) എന്നിവർക്കാണ്.
നാടകത്തിനുള്ള അവാർഡ് കാളിദാസ് പുതുമന (നാടകപഞ്ചകം), ഗിരീഷ് കളത്തിൽ (ഒച്ചയും കാഴ്ചയും) എന്നിവർ പങ്കിട്ടെടുത്തു. നോവലിനുള്ള അവാർഡ് ജാനമ്മ കുഞ്ഞുണ്ണിയുടെ പറയാതെ പോയത് എന്ന നോവൽ സ്വന്തമാക്കി.

ശക്തി തായാട്ട് അവാർഡ് ഇത്തവണ എം.കെ.ഹരികുമാർ (അക്ഷര ജാലകം), ആർ.വി.എം ദിവാകരൻ (കാത്തുനിൽക്കുന്നു കാലം) എന്നിവർ പങ്കിട്ടു. ഇതര സാഹിത്യത്തിനുള്ള ശക്തി എരുമേലി അവാർഡ് പി. പി. ബാലചന്ദ്രന്റെ എ.കെ.ജിയും ഷേക്സിപിയറും എന്ന കൃതിക്കാണ്.
പി.പി. അബൂബക്കർ രചിച്ച 'ദേശാഭിമാനി ചരിത്രം' ,​ സിയാർ പ്രസാദ് രചിച്ച 'ഉപ്പുകൾ' എന്ന കവിതാ സമാഹാരവും പ്രത്യേക പുരസ്‌കാരങ്ങൾക്കായി തിരഞ്ഞെടുത്തു.

അവാർഡുകൾ 25 വൈകിട്ട് മൂന്നിന് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ . സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിതരണം ചെയ്യും.

ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യും​ ​കെ​ൽ​ട്രോ​ണും​ ​ധാ​ര​ണ​ ​പ​ത്രം​ ​ഒ​പ്പു​ ​വ​ച്ചു


തി​രു​വ​ന​ന്ത​പു​രം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​കെ​ൽ​ട്രോ​ണു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​വി​വി​ധ​ ​നൈ​പു​ണ്യ​ ​വി​ക​സ​ന​ ​ഡി​പ്ലോ​മ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ്രോ​ഗ്രാ​മു​ക​ൾ​ ​തു​ട​ങ്ങു​ന്ന​തി​നു​ള്ള​ ​ധാ​ര​ണാ​പ​ത്രം​ ​ഒ​പ്പു​വ​ച്ചു​ .​ ​മ​ന്ത്രി​മാ​രാ​യ​ ​ഡോ.​ ​ആ​ർ​ ​ബി​ന്ദു,​ ​പി.​ ​രാ​ജീ​വ്,​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​വൈ​സ് ​ചാ​ൻ​സി​ല​ർ​ ​പ്രൊ​ഫ.​ഡോ.​ ​ജ​ഗ​തി​ ​രാ​ജ് ​വി​ .​പി​ ​എ​ന്നി​വ​രു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ ​സൗ​ത്ത് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​കെ​ൽ​ട്രോ​ൺ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​റി​ട്ട​യേ​ർ​ഡ് ​വൈ​സ് ​അ​ഡ്മി​റ​ൽ​ ​ശ്രീ​കു​മാ​ർ​ ​നാ​യ​രും​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ര​ജി​സ്ട്രാ​ർ​ ​ഡോ.​ ​ഡിം​പി​ ​വി.​ ​ദി​വാ​ക​ര​നു​മാ​ണ് ​ധാ​ര​ണ​ ​പ​ത്രം​ ​ഒ​പ്പു​വ​ച്ച​ത്.

ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​പ​രി​ധി​യി​ൽ​ ​വ​രു​ന്ന​ ​വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ ​യു.​ജി​ ​പി.​ജി​ ​പ്രോ​ഗ്രാ​മു​ക​ളി​ലെ​ ​പ​ഠി​താ​ക്ക​ൾ​ക്ക് ​ആ​ഡ് ​ഓ​ൺ​ ​കോ​ഴ്സു​ക​ൾ​ ​ആ​യി​ ​കെ​ൽ​ട്രോ​ൺ​ ​ന​ട​ത്തു​ന്ന​ ​നൈ​പു​ണ്യ​ ​വി​ക​സ​ന,​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്സു​ക​ൾ​ ​പ​ഠി​ക്കാ​ൻ​ ​ധാ​ര​ണാ​പ​ത്രം​ ​പ്ര​കാ​രം​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​ഇ​തോ​ടൊ​പ്പം​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​പ​ഠി​താ​ക്ക​ൾ​ക്ക് ​ഇ​ന്റേ​ൺ​ഷി​പ്പി​നും​ ​ടെ​ക്നി​ക്ക​ൽ​ ​അ​പ്ര​ന്റീ​സ്ഷി​പ്പു​ക​ൾ​ക്കും​ ​കെ​ൽ​ട്രോ​ണി​ൽ​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​പ്രോ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​എ​സ്.​ ​വി.​ ​സു​ധീ​ർ,​ ​കെ​ൽ​ട്രോ​ൺ​ ​ചെ​യ​ർ​മാ​ൻ​ ​എ​ൻ.​ ​നാ​രാ​യ​ണ​ ​മൂ​ർ​ത്തി,​ ​സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗ​ങ്ങ​ൾ,​ ​ഓ​ഫീ​സ​ർ​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​ച​ട​ങ്ങി​ൽ​ ​സം​ബ​ന്ധി​ച്ചു.

Advertisement
Advertisement