ഹേമ കമ്മിറ്റി റിപ്പോർട്ട് -ഒഴിഞ്ഞു മാറാനാകാതെ സർക്കാർ

Wednesday 14 August 2024 12:56 AM IST

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതോടെ ,മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിടാൻ സർക്കാർ നിർബന്ധിതമായി.

2019 ഡിസംബർ 31ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ കമ്മിറ്റിയുടെ കണ്ടെത്തലുകളെ സാധൂകരിക്കുന്ന തരത്തിലുള്ള രേഖകളും സ്‌ക്രീൻഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും സമർപ്പിച്ചു. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കാര്യങ്ങൾ മലയാള സിനിമാ മേഖലയിലുണ്ടെന്ന കണ്ടെത്തൽ ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രമടക്കം ഉൾക്കൊള്ളിച്ചു. ഇതൊക്കെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു.

പല സിനിമാ പ്രമുഖരുടെയും പേരുകൾ ഉൾപ്പെട്ടതോടെ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായില്ല. വിവരാവാകാശ പ്രകാരവും നിയമസഭയിലും റിപ്പോർട്ടിന് വിലക്ക് ഏർപ്പെടുത്തി. വിവരാവാകശ കമ്മീഷന് പോലും റിപ്പോർട്ട് കൈമാറാൻ തയ്യാറാകാതെ വന്നതോടെ സിവിൽ കോടതിയുടെ അധികാരത്തോടെ റിപ്പോർട്ട് വിവരാവകാശ കമ്മിഷൻ പിടിച്ചെടുത്തു. വിവരങ്ങൾ പരിശോധിച്ച ശേഷമാണ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഒഴിവാക്കാൻ ഉത്തരവിട്ടത്.

''കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് റിപ്പോർട്ട് പ്രസിദ്ധീകരിക്കും''.

-മന്ത്രി സജി ചെറിയാൻ

ഹൈ​ക്കോ​ട​തി​ ​വി​ധി​ ​സ്വാ​ഗ​തം ചെ​യ്യു​ന്നു​:​ ​വ​നി​താ​ ​ക​മ്മി​ഷൻ

നി​ർ​മ്മാ​താ​വ് ​സ​ജി​മോ​ൻ​ ​പാ​റ​യി​ലി​ന്റെ​ ​ഹ​ർ​ജി​ ​ത​ള്ളി​യ​ ​ഹൈ​ക്കോ​ട​തി​വി​ധി​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്ന​താ​യി​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​പി.​ ​സ​തീ​ദേ​വി.​ ​വി​ഷ​യ​ത്തി​ൽ​ ​തു​ട​ക്കം​ ​മു​ത​ലേ​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​സ്ത്രീ​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു.​ ​പോ​ഷ് ​നി​യ​മം​ ​അ​നു​സ​രി​ച്ച് ​തൊ​ഴി​ൽ​മേ​ഖ​ല​യി​ലെ​ ​സ്ത്രീ​ക​ളു​ടെ​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കാ​നു​ള്ള​ ​ആ​ഭ്യ​ന്ത​ര​ ​പ​രാ​തി​ ​പ​രി​ഹാ​ര​സ​മി​തി​ ​മ​ല​യാ​ള​ ​സി​നി​മാ​രം​ഗ​ത്തി​ല്ലെ​ന്ന​ ​കാ​ര്യം​ ​കോ​ട​തി​യു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ​ ​ക​മ്മി​ഷ​ന് ​ക​ഴി​ഞ്ഞു. വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ന്റെ​ ​ഉ​ത്ത​ര​വ​നു​സ​രി​ച്ച് ​വ്യ​ക്തി​ക​ളു​ടെ​ ​സ്വ​കാ​ര്യ​ത​ ​ഹ​നി​ക്കാ​തെ​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് ​പു​റ​ത്തു​വി​ട​ണം.