എം.ആർ.അജിത് കുമാറിനും ഹരിശങ്കറിനും പൊലീസ് മെഡൽ
Wednesday 14 August 2024 12:00 AM IST
തിരുവനന്തപുരം: അഡി. ഡി.ജി.പി എം.ആർ.അജിത് കുമാർ ഉൾപ്പെടെയുള്ള സംസ്ഥാന പൊലീസ് സേനയിലെ 267 ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ നൽകി ഉത്തരവിറങ്ങി. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിലാണ് മെഡലുകൾ. സൈബർ ഓപ്പറേഷൻസ് എസ്.പി ഹരിശങ്കർ,ട്രാഫിക്ക് എസ്.പി പി.സി.സജീവൻ,പൊലീസ് അക്കാഡമി എസ്.പി എസ്.നജീബ്,സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഡി.വൈ.എസ്.പി സി.എസ്.ഹരി എന്നിവരും മെഡലുകൾ നേടിയവരിൽ ഉൾപ്പെടുന്നു.