വനിതാ ഡോക്ടറുടെ കൊലപാതകം ; കേരളത്തിൽ നാളെ ഡോക്ടർമാർ പണിമുടക്കും

Thursday 15 August 2024 5:36 PM IST

തിരുവനന്തപുരം : കൊൽക്കത്തയിൽ യുവഡോക്ടറെ മാനംഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നാളെ കേരളത്തിൽ ഡോക്ടർമാർ സൂചനാസമരം നടത്തും. പി.ജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരും ഉൾപ്പെടൊണ് സമരം നടത്തുന്നത്. കെ.എം.പി.ജി,​എയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. നാളെ ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവർത്തിക്കുകയെന്നും ഒ.പിയും ഡ്യൂട്ടിയും ബഹിഷ്കരിക്കുമെന്നും കെ.എം.പി.ജി,​എ അറിയിച്ചു. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

നാളെ കരിദിനമായി ആചരിക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. യുവഡോക്ടറുടെ കൊലപാതകത്തിലെ പ്രതികളെ ഉടനെ പിടികൂടണമെന്നും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും ആശുപത്രികളിൽ ഡോക്ടർമാരുടെ സുരക്ഷിതത്വത്തിന് ആവശ്യമായ സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.