ഉരുൾപൊട്ടൽ മേഖലയിൽ ഉണ്ടായത് ശക്തമായ മഴ,​ പുഞ്ചിരിമട്ടത്തെ വീടുകളിലെ താമസം സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധ സംഘം

Thursday 15 August 2024 6:15 PM IST

കല്പറ്റ : ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽമല,​ മുണ്ടക്കൈ,​ പുഞ്ചിരിമട്ടം മേഖലയിൽ പെയ്തത് ശക്തമായ മഴയെന്ന് വിദ്ഗ്ധ സംഘം വ്യക്തമാക്കി. മൂന്നുദിവസം കൊണ്ട് 570 മില്ലിമീറ്റർ‌ മഴയുണ്ടായെന്ന് പ്രദേശത്തെ പരിശോധനയ്ക്ക് ശേഷം സംഘം അറിയിച്ചു പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ സംഘം പരിശോധന നടത്തി. പുഞ്ചിരിമട്ടത്ത് ഇനിയുള്ള വീടുകളിൽ താമസം സുരക്ഷിതമല്ലെന്ന് ദേശീയഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായി പറഞ്ഞു ചൂരൽമല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണ്. ഇവിടെ ഇനി നിർമ്മാണ പ്രവർത്തനം വേണോ എന്നത് സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ട കാര്യമാണെന്നും ജോൺ മത്തായി പറഞ്ഞു.

ഇതിന് മുമ്പ് മൂന്നുതവണ സമാനമായ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. എട്ടു കിലോമീറ്റർദൂരത്തിൽ ദുരന്തമുണ്ടാകാൻ കാരണം ഉരുൾപൊട്ടി സീതമ്മക്കുണ്ടിൽ താത്കാലിക ഡാം പോലുണ്ടായി. ആ ജലസംഭരണി പൊട്ടി ഒലിച്ചത് കൊണ്ടാണ് ഇത്ര വലിയ ദുരന്തം ഉണ്ടായത്. വനപ്രദേശത്ത് ആയത് കൊണ്ട് മരങ്ങൾ കൂടി താഴേക്ക് പതിച്ചത് ആഘാതം കൂട്ടിയെന്ും ജോൺമത്തായി പറഞ്ഞു. ഇപ്പോൾ നടത്തി യ പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് പത്ത് ദിവസത്തിനകം നൽകുമെന്നും അദ്ദേഹം അറിയിച്ചു.