റീഗൽ ജുവലേഴ്സിന്റെ നവീകരിച്ച തിരുവനന്തപുരം ഷോറൂം ഉദ്ഘാടനം ഇന്ന്

Saturday 17 August 2024 12:23 AM IST

കൊച്ചി: സ്വർണാഭരണ നിർമ്മാണ, വിപണന രംഗത്തെ പ്രമുഖരായ റീഗൽ ജുവലേഴ്‌സിന്റെ നവീകരിച്ച തിരുവനന്തപുരം ഷോറൂം വിപുലമായ കളക്ഷനുകളും ഡിസൈനുകളുമായി ഇന്ന് പ്രവർത്തനം ആരംഭിക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും. 916 എച്ച്.യു.ഡി ബി.ഐ.എസ് ആഭരണങ്ങൾ വിൽക്കുന്ന റീഗൽ ജുവലേഴ്സ് ഒരു ഗ്രാം മുതലുള്ള എല്ലാ സ്വർണാഭരണങ്ങൾക്കും ഐ.ജി.ഐ സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങൾക്കും ഹോൾസെയിൽ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. പുതിയ ഷോറൂമിൽ

ആന്റിക്ക് കളക്ഷൻസ്, ലൈറ്റ് വെയിറ്റ്, ടെമ്പിൾ ജുവലറി, ഉത്തരേന്ത്യൻ ഡിസൈൻസ്, കേരള കളക്ഷൻസ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിദ്ധ്യമായ ആഭരണ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.
ഇടനിലക്കാരില്ലാതെ സുതാര്യത ഉറപ്പാക്കി ഏറ്റവും കുറഞ്ഞ ഉൽപ്പാദനവിലയിൽ ഉപഭോക്താക്കൾക്ക് സ്വർണാഭരണങ്ങൾ നൽകുകയാണ് റീഗൽ ജുവലേഴ്‌സിന്റെ ലക്ഷ്യമെന്ന് ചെയർമാൻ ടി.കെ ശിവദാസൻ പറഞ്ഞു. സ്വർണ വിലക്കയറ്റത്തിൽ നിന്ന് സംരംക്ഷണം നൽകാനായി അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തൃശൂരിൽ ആരംഭിച്ച റീഗൽ ജുവലേഴ്‌സിന് തിരുവനന്തപുരം, കൊച്ചി, തൃശൂർ ,പാലക്കാട്, മലപ്പുറം ജില്ലകളിൽ ഷോറൂമുകളുണ്ട്. അടുത്ത ഷോറും കണ്ണൂരിൽ ആരംഭിക്കും.

Advertisement
Advertisement