എൻ.എസ്.എസിനെതിരെ വ്യാജപ്രചരണമെന്ന് സുകുമാരൻ നായർ

Saturday 17 August 2024 2:35 AM IST

കോട്ടയം: ട്രേഡിംഗ് കമ്പനിനിയമം അനുസരിച്ച് എൻ.എസ്.എസ് നേതൃത്വത്തിനെതിരെയുള്ള കേസിൽ സോഷ്യൽമീ‌ഡിയ വഴി ഒരുവിഭാഗം വ്യാജപ്രചരണം നടത്തുകയാണെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഡയറക്ടർ ബോർഡ് അംഗങ്ങൾ, കരയോഗം രജിസ്ട്രാർ, ചാർട്ടേർഡ് അക്കൗണ്ടന്റ് എന്നിവരെ പ്രതിയാക്കി കമ്പനി നിയമലംഘനം ആരോപിച്ച് എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതിയിൽ നൽകിയ കേസിലാണ് വ്യാജപ്രചരണം. കേസിലെ എല്ലാ തുടർനടപടികളും 2025 ജനുവരി 8വരെ സ്റ്റേ ചെയ്തിട്ടുണ്ട്. എന്നാൽ ജനറൽ സെക്രട്ടറിക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചെന്ന തരത്തിലാണ് പ്രചരണം. എന്നാൽ കോടതി ഈ ഉത്തരവ് പിൻവലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement