സി.പി.എം വീണിടത്ത് കിടന്നുരുളുന്നു: രമേശ് ചെന്നിത്തല

Sunday 18 August 2024 12:31 AM IST

തിരുവനന്തപുരം: കാഫിർ പ്രയോഗത്തിൽ ന്യായീകരണം നടത്തുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പ്രയോഗം സി.പി.എം സൃഷ്ടിയാണ്. തിരഞ്ഞെടുപ്പ് ജയിക്കാൻ എന്തു നിന്ദ്യമായ മാർഗവും സി.പി.എം ഉപയോഗിക്കുമെന്നതിന് ഉദാഹരണമാണിത്. അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് എത്തുമ്പോൾ അത് അട്ടിമറിക്കപ്പെടുന്നു. പ്രതികളെ ന്യായീകരിക്കുന്ന നടപടി സെക്രട്ടറിയുടെ പദവിക്ക് ചേർന്നതല്ല. സി.പി.എം പരസ്യമായി മാപ്പ് പറയണം.

Advertisement
Advertisement