പിട്ടാപ്പിള്ളിൽ  ഏജൻസീസ്  'ഓൺ  ആഘോഷം' ലൈവ്

Monday 19 August 2024 12:54 AM IST

കൊച്ചി: പ്രമുഖ ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ ഓണം ഓഫറായ 'ഓൺ ആഘോഷം' പദ്ധതിയുടെ ഉദ്ഘാടനം മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ നിർവഹിച്ചു. ഉപഭോക്താക്കൾക്ക് നിരവധി സമ്മാനങ്ങൾ നേടാനുള്ള അവസരവുമായാണ് 'ഓൺ ആഘോഷം' ഓഫർ രുപകൽപ്പന ചെയ്തിട്ടുള്ളത്. പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ ഷോറൂമുകളിൽ നിന്ന് പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്ന് 10,000 വിജയികളെയാണ്‌ തെരഞ്ഞെടുക്കുന്നത്. ടി.വി, മൊബൈൽ ഫോൺ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയ സമ്മാനങ്ങളാണ് ലഭിക്കുന്നത്. ഇതോടൊപ്പം ഫെഡറൽ ബാങ്കുമായി ചേർന്ന് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് 10 ശതമാനം വരെ കാഷ്ബാക്ക് ഓഫറും എല്ലാ ശാഖകളിലും ലഭ്യമാണ്.

എൽ.ജി, സോണി, സാംസംഗ്, വേൾപൂൾ, ഗോദ്‌റേജ്, ലോയ്ഡ്, ഓപ്പോ, വിവോ, ആപ്പിൾ തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ഉൽപന്നങ്ങൾക്ക് ആകർഷകമായ ഇ.എം.ഐ ഓഫറുകളും കാഷ്ബാക്ക് ഓഫറുകളും ഒരുക്കും.

മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, എൽ.ഇ.ഡി ടിവി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് എന്നീ ഉൽപ്പന്നങ്ങൾക്ക് ഇ.എം.ഐ സ്‌കീമും 7500 രൂപ വരെ കാഷ് ബാക്കും ലഭിക്കും.

Advertisement
Advertisement