മുഖ്യമന്ത്രി അനുശോചിച്ചു

Monday 19 August 2024 3:13 AM IST

തിരുവനന്തപുരം:പാവപ്പെട്ട ജനങ്ങൾക്ക് നീതി ഉറപ്പാക്കുന്ന ഒട്ടനേകം ശ്രദ്ധേയമായ വിധികൾ എഴുതിയ ന്യായാധിപനായിരുന്നു ജസ്റ്റിസ് വി.പി. മോഹൻകുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സ്കൂൾ ബാഗുകളുടെ ഭാരം കുറക്കുന്നത് പോലെയുള്ള സാമൂഹ്യ ഇടപെടലുകൾ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവുകൾ മനുഷ്യാവകാശ പ്രശ്നങ്ങൾക്ക് പുതിയ ദിശാബോധം നൽകി. പൗരസമൂഹത്തിൽ മനുഷ്യാവകാശ സാക്ഷരത ഉറപ്പാക്കുന്നതിനും അവ പരിപാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisement
Advertisement