ക്രിക്കറ്റ് പൂരത്തിനൊരുങ്ങി തൃശൂർ ടൈറ്റൻസ്

Monday 19 August 2024 3:30 AM IST
തൃശൂർ ടൈറ്റൻസിന്റെ ജഴ്‌സി പ്രകാശനം

ജഴ്സിയും ടീം ഗാനവും പുറത്തിറക്കി

തൃശൂർ: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് ഒരുങ്ങി തൃശൂർ ടൈറ്റൻസ്. ടീമിന്റെ ജഴ്‌സിയും ഗാനവും പുറത്തിറക്കി. ടൈറ്റൻസ് പരിശീലകനും കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനുമായ സുനിൽ ഒയാസിസ്, ടീം അംഗം വരുൺ നായനാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചലച്ചിത്രതാരം ദേവ് മോഹൻ, ടൈറ്റൻസ് ടീം ഉടമ സജ്ജാദ് സേട്ട് എന്നിവർ ചേർന്നാണ് ജഴ്‌സി പുറത്തിറക്കിയത്. ക്യാപ്ടനായി വരുൺ നായനാരെ പ്രഖ്യാപിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജോസ് പോൾ സംസാരിച്ചു.

'ഞങ്ങൾ തൃശൂർ ടൈറ്റൻസ്' എന്ന ടീം ആന്തം ടൈറ്റൻസ് ടീം സി.ഇ.ഒ: ശ്രീജിത്ത് രാജൻ പുറത്തിറക്കി. ചലച്ചിത്ര ഗാനരചയിതാവായ ബി.കെ. ഹരിനാരായണൻ രചിച്ച ഗാനത്തിന് നിരഞ്ജ് സുരേഷിന്റേതാണ് സംഗീതം. സച്ചിൻ വാര്യരും നിരഞ്ജ് സുരേഷും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. കേരള ക്രിക്കറ്റ് ടീം അംഗവും ഐ.പി.എൽ താരവുമായ വിഷ്ണു വിനോദാണ് ഐക്കൺ താരം. ടീമിന്റെ ക്യാപ്ടനായ വരുൺ നായനാരെ 7.2 ലക്ഷം രൂപയ്ക്കാണ് ടൈറ്റൻസ് സ്വന്തമാക്കിയത്.

സെപ്തംബർ രണ്ട് മുതൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ നടക്കുക.

തൃശൂർ ടൈറ്റൻസ് ടീം

വിഷ്ണു വിനോദ് (ക്യാപ്ടൻ), അഭിഷേക് പ്രതാപ് (ഓൾ റൗണ്ടർ), മോനു കൃഷ്ണ (വിക്കറ്റ് കീപ്പർ), ആദിത്യ വിനോദ് (ബൗളർ), അനസ് നസീർ (ബാറ്റ്‌സ്മാൻ), മൊഹമ്മദ് ഇഷാഖ് (ബൗളർ), ഗോകുൽ ഗോപിനാഥ് (ബൗളർ), അക്ഷയ് മനോഹർ (ഓൾ റൗണ്ടർ), ഇമ്രാൻ അഹമ്മദ് (ഓൾ റൗണ്ടർ), ജിഷ്ണു എ (ഓൾ റൗണ്ടർ), അർജുൻ വേണുഗോപാൽ (ഓൾ റൗണ്ടർ), ഏഥൻ ആപ്പിൾ ടോം (ഓൾ റൗണ്ടർ) വൈശാഖ് ചന്ദ്രൻ (ഓൾ റൗണ്ടർ), മിഥുൻ പി.കെ (ഓൾ റൗണ്ടർ), നിതീഷ് എം.ഡി (ബൗളർ), ആനന്ദ് സാഗർ (ബാറ്റ്‌സ്മാൻ), നിരഞ്ജൻ ദേവ് (ബാറ്റ്‌സ്മാൻ).

Advertisement
Advertisement