'ഓസിന്' കറി നൽകിയില്ല: ഷാപ്പ് പൂട്ടിച്ച് എസ്.ഐ

Monday 19 August 2024 9:07 PM IST

​മണ്ണൂ​ർ​:​ ​നെ​ല്ലാ​ട് ​ക​ള്ളു​ഷാ​പ്പി​ൽ​ ​നി​ന്ന് ​വാ​ങ്ങി​യ​ ​ക​റി​ക്ക് ​പ​ണം​ ​ചോ​ദി​ച്ച​തി​ന്റെ​ ​വൈ​രാ​ഗ്യ​ത്തി​ൽ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ഷാ​പ്പ് ​പൂ​ട്ടി​ച്ച​താ​യി​ ​പ​രാ​തി.​ ​ ക​ള്ള് ​ചെ​ത്തു​ ​തൊ​ഴി​ലാ​ളി​ക​ൾ,​ ​ക​ള്ള് ​വാ​ങ്ങി​ ​പോ​യ​ ​അ​ന്യ​ ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​എ​ന്നി​വ​ർക്കെതിരെ​ ​കേ​സെ​ടു​ത്തെ​ന്നും​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​കു​ന്ന​ത്തു​നാ​ട് ​എ​സ്.​ഐ​ ​ടി.​എ​സ് ​സ​നീ​ഷി​നെ​തി​രെ​യാ​ണ് ​പെ​രു​മ്പാ​വൂ​ർ​ ​റേ​ഞ്ച് ​ചെ​ത്ത് ​ക​ള്ള് ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ന്റെ ​പ​രാ​തിക​ഴി​ഞ്ഞ​ ​ഞാ​യ​റാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് ​ഒ​രു​ ​മ​ണി​യോ​ടെ​ ​ഓ​ദ്യോ​ഗി​ക​ ​വാ​ഹ​ന​ത്തി​ലെ​ത്തി​യ​ ​എ​സ്.​ഐ​യും​ ​സം​ഘ​വും​ ​ക​റി​ ​വാ​ങ്ങി​ ​പ​ണം​ ​ന​ൽ​കാ​തെ​ ​പോ​കാ​ൻ​ ​ശ്ര​മി​ച്ചു.​ ​എ​സ്.​ഐ​യോ​ട് ​ഷാ​പ്പ് ​ജീ​വ​ന​ക്കാ​ര​ൻ​ ​പ​ണം​ ​അ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​ന​ൽ​കി​യി​ല്ല.​ ​പ​ണം​ ​ന​ൽ​കാ​തെ​ ​പോ​യ​ ​കാ​ര്യം​ ​ഷാ​പ്പു​ട​മ​യെ​ ​തൊ​ഴി​ലാ​ളി​ ​അ​റി​യി​ച്ചു.​ ​എ​സ്.​ഐ​ ​ആ​രാ​ണെ​ന്ന​റി​യാ​ൻ​ ​അ​ന്വേ​ഷി​ച്ച​തോ​ടെ​ ​ക​റി​യു​മാ​യി​ ​പോ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​തി​രി​ച്ചെ​ത്തി​ ​പ​ണം​ ​ന​ൽ​കി.

​ ​മൂ​ന്ന് ​മ​ണി​ക്കൂ​ർ
​ ​പ​രി​ശോ​ധന
മ​ട​ങ്ങി​യെ​ത്തി​യ​ ​എ​സ്.​ഐ​യും​ ​സം​ഘ​വും​ ​ഉ​ച്ച​യ്ക്ക് ​ഒ​രു​ ​മ​ണി​ ​മു​ത​ൽ​ ​ഷാ​പ്പി​നു​ ​മു​ന്നി​ൽ​ ​തു​ട​ങ്ങി​യ​ ​പ​രി​ശോ​ധ​ന​ 3​ ​മ​ണി​ ​വ​രെ​ ​നീ​ണ്ടു.​ ​വൈ​കി​ട്ട് 4.45​ ​ന് ​വീ​ണ്ടും​ ​തു​ട​ങ്ങി​ ​ഷാ​പ്പ് ​അ​ട​പ്പി​ച്ച​ ​ശേ​ഷ​മാ​ണ് ​മ​ട​ങ്ങി​യ​ത്.​ ​ക​ള്ള് ​പാ​ഴ്സ​ലാ​യി​ ​വാ​ങ്ങി​യ​ ​വ​രെ​ ​പി​‌​ടി​ച്ച് ​നി​റു​ത്തി​ ​ബി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​തു​ട​ർ​ന്ന് ​അ​വ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്തു.​ ​ക​ള്ളി​ന് ​ബി​ൽ ​ന​ൽ​കാ​റി​ല്ലെ​ന്ന​ ​വി​ശ​ദീ​ക​ര​ണ​വു​മാ​യി​ ​വി​ല്പ​ന​ക്കാ​ര​ൻ​ ​എ​ത്തി​യെ​ങ്കി​ലും​ ​ഫ​ല​മു​ണ്ടാ​യി​ല്ല.​ ​വൈ​കി​ട്ട് ​അ​ന്തി​ക്ക​ള്ളു​മാ​യെ​ത്തി​യ​ ​ചെ​ത്തു​ ​തൊ​ഴി​ലാ​ളി​ ​ശ​ശി​ധ​ര​നോ​ട് ​ലൈ​സ​ൻ​സ് ​ആ​വ​ശ്യ​പ്പെ​ട്ട് 2500​ ​രൂ​പ​ ​ഫൈ​ന​ട​പ്പി​ച്ചു.​ 8​ ​മ​ണി​ക്ക് ​അ​ട​യ്ക്കേ​ണ്ട​ ​ഷാ​പ്പ് 5.45​ ​ന് ​അ​ട​ച്ചു.​ ​തു​ട​ർ​ന്ന് ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​തൊ​ഴി​ലും​ ​കൂ​ലി​യും​ ​ന​ഷ്ട്ട​പ്പെ​ട്ടു.
​ ​പ​രാ​തി​ ​ന​ൽ​കി
പൊ​ലീ​സ് ​ധി​ക്കാ​ര​ത്തി​നെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട്പെ​രു​മ്പാ​വൂ​ർ​ ​റെ​യി​ഞ്ച് ​ചെ​ത്ത് ​ക​ള്ളു​ഷാ​പ്പ് ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ​ ​(സി.​ഐ.​ടി.​യു​ )​ ​പ്ര​സി​ഡ​ന്റ് ​ഒ.​ഡി.​ ​അ​നി​ൽ​കു​മാ​റും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​ൻ.​എ​ൻ.​ ​കു​ഞ്ഞും​ ​പെ​രു​മ്പാ​വൂ​ർ​ ​എ.​ ​എ​സ്.​ ​പി​ക്ക് ​പ​രാ​തി​ ​ന​ൽ​കി.​
​ക​ള്ള് ​ഷാ​പ്പ് ​ലൈ​സ​ൻ​സി​ ​വി.​ ​ആ​ർ.​ ​ജി​ഗി​ ​മോ​ൾ​ ​എ​റ​ണാ​കു​ളം​ ​റൂ​റ​ൽ​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ടി​നും​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.
​എ​സ്.​ഐ​ക്ക്
എതി​രെ​ ​നി​ര​വ​ധി​
​പ​രാ​തി​കൾ
സ​ർ​വീ​സി​ൽ​ ​ക​യ​റി​യ​ ​ശേ​ഷം​ ​നി​ല​വി​ൽ​ ​പ​ത്താ​മ​ത് ​സ്റ്റേ​ഷ​നി​ലാ​ണ് ​ജോ​ലി.​ ​ചെ​ല്ലു​ന്നി​ട​ത്തെ​ല്ലാം​ ​പ്ര​ശ്ന​ക്കാ​ര​നാ​ണെ​ന്ന് ​പ​രാ​തി​യു​ണ്ട്.​ ​കു​ന്ന​ത്തു​നാ​ട്ടി​ൽ​ ​എ​ത്തി​യ​ ​ശേ​ഷം​ ​പ​രാ​തി​ക്കാ​ര​നെ​യ​ട​ക്കം​ ​മ​ർ​ദ്ദി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​പൊ​ലീ​സ് ​കം​പ്ള​യി​ന്റ് ​അ​തോ​റി​റ്റി​യിൽ പ​രാ​തിയുണ്ട്.