ആഗോള ആയുർവേദ ഉച്ചകോടി കൊച്ചിയിൽ

Tuesday 20 August 2024 9:58 PM IST

കേരള ഹെൽത്ത് ടൂറിസത്തിന്റെ 11-ാമത് പതിപ്പും നടക്കും.

80 പ്രദർശകരും 3000 വാണിജ്യ സന്ദർശകരും പങ്കെടുക്കും.

തിരുവനന്തപുരം: ആറാമത് ആഗോള ആയുർവേദ ഉച്ചകോടിയും കേരള ഹെൽത്ത് ടൂറിസത്തിന്റെ 11-ാം പതിപ്പും ഈമാസം 29, 30 തീയതികളിൽ എറണാകുളം അങ്കമാലി അഡല്ക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഉച്ചകോടി ചെയർമാൻ ഡോ.സജി കുമാർ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, ആയുഷ് മന്ത്രാലയം എന്നിവരുടെ സഹകരണത്തോടെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

80 പ്രദർശകരും 3000 വാണിജ്യ സന്ദർശകരും ഉച്ചകോടിയിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും രണ്ടു ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് കേരള ഹെൽത്ത് ടൂറിസം ചെയർമാൻ ഡോ. മാർത്താണ്ഡൻ പിള്ള പറഞ്ഞു.

ആരോഗ്യ ടൂറിസം മുതൽ സാങ്കേതികവിദ്യയുടെ ഉപയോഗവും സുസ്ഥിരമായ ചികിത്സാ സംവിധാനങ്ങളുടെ വികസനവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.

കേരള ഹെൽത്ത് കെയർ പാനൽ ഭാരവാഹികളായ ഡോ.പി.വി.ലൂയിസ്, ഡോ.രഞ്ജിത്ത് കൃഷ്ണൻ, ഡോ.ജോർജ് ചാക്കഞ്ചേരി, ആയുർവേദ പാനൽ ഭാരവാഹികളായ ഡോ.യദു നാരായണൻ മൂസ്, ഡോ.ജസീല.ടി.ബുഖാരി, ജയ്കൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement