സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Tuesday 20 August 2024 12:12 AM IST

പത്തനംതിട്ട : ജില്ലാ കോൺഗ്രസ് സേവാദൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്യാം എസ് കോന്നി അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ, ഗീതാദേവി, ജോർജ്ജ് വർഗീസ്, ഷിജി ജോർജ്ജ്, സനീഷ്, ലില്ലികുട്ടി, കുഞ്ഞമ്മ തങ്കച്ചൻ, സൂസൻ മത്തായി, ജോയി തോമസ്, ഷിജു അറപ്പുരയിൽ, റോയി മോൻ, രാജി റെജി എന്നിവർ സംസാരിച്ചു.