ജനകീയ സദസ് നാളെ
Tuesday 20 August 2024 1:43 AM IST
വടക്കഞ്ചേരി: തരൂർ, ആലത്തൂർ നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ യാത്രാക്ലേശം സംബന്ധിച്ച നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായി നാളെ ജനകീയ സദസ് സംഘടിപ്പിക്കും. തരൂർ മണ്ഡലത്തിന്റെ ജനകീയ സദസ് ആലത്തൂർ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നാളെ രാവിലെ 11ന് പി.പി.സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആലത്തൂർ നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ യാത്രാക്ലേശം സംബന്ധിച്ച നിർദ്ദേശങ്ങൾ നാളെ ഉച്ചയ്ക്ക് 2.30ന് കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന ജനകീയ സദസിലും പൊതുജനങ്ങൾക്ക് സമർപ്പിക്കാമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു