ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രി, പരാതി തന്നാൽ ഏത് ഉന്നതനായാലും കുടുങ്ങും, ഇരയ്ക്ക് പിന്തുണ,​ വേട്ടക്കാരോട് പോരാട്ടം

Wednesday 21 August 2024 4:12 AM IST

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ ഏതെങ്കിലും വനിത പരാതി നൽകിയാൽ ഏത് ഉന്നതനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ ഒരുസംശയവും ആർക്കും വേണ്ട.

റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവച്ചിട്ടില്ല. ശുപാർശകൾ നടപ്പാക്കി വരികയാണ്. റിപ്പോർട്ടിന്റെ കാര്യത്തിൽ സർക്കാരിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. സിനിമാമേഖലയിലെ ചൂഷണങ്ങളിൽ ഇരയ്ക്ക് നിരുപാധികമായ പിന്തുണയും വേട്ടക്കാർക്കെതിരെ സന്ധിയില്ലാത്ത പോരാട്ടവുമാണ് സർക്കാരിന്റെ മുഖമുദ്ര.

റിപ്പോർട്ട് നാലരവർഷം പ്രസിദ്ധീകരിക്കാതിരുന്നത് സർക്കാർ താത്പര്യം കൊണ്ടല്ല. റിപ്പോർട്ടിൽ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ പുറത്തു വിടാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഹേമതന്നെ സർക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നൽകിയിരുന്നു. മൊഴി നൽകിയവർ അത് രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും വ്യക്തമാക്കിയിരുന്നു.

സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇനിയുംചെയ്യും. അതിനുള്ള നിശ്ചയദാർഢ്യം തെളിയിച്ച സർക്കാരാണിത്. നടി ആക്രമിക്കപ്പെട്ട സംഭവം ഉൾപ്പെടെ ഒരു വിഷയവും നിയമനടപടി ഇല്ലാതെ പോയിട്ടില്ല. ഏതെങ്കിലും വിഷയം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാർശ ഹേമ കമ്മിറ്റി വച്ചിട്ടില്ല. സിനിമാതിരക്കഥയുടെ ഭാഗമായി വില്ലൻമാരുണ്ടാകാം. എന്നാൽ,​ സിനിമാവ്യവസായത്തിൽ വില്ലൻമാരുടെ സാന്നിദ്ധ്യം ഉണ്ടാവാൻ പാടില്ല. അപ്രഖ്യാപിതമായ വിലക്കുകൾകൊണ്ട് ആർക്കും ആരെയും ഇല്ലാതാക്കാനാകില്ല.

മാന്യമായ വേതനം ഉറപ്പുവരുത്താൻ സംഘടനകൾ മുൻകൈ എടുക്കണം.

ട്രൈബ്യൂണലിന്

നടപടിയെടുക്കും

സിനിമാ മേഖലയിൽ ജുഡിഷ്യൽ ട്രൈബ്യൂണൽ രൂപീകരിക്കാൻ നടപടിയെടുക്കും

കേരള സിനി എംപ്ലോയേഴ്സ് ആൻഡ് എപ്ലോയീസ് (റെഗുലേഷൻ) ആക്ട് ഉണ്ടാക്കണമെന്നത് വിശദമായ പരിശോധനയ്ക്കായി മാറ്റി വച്ചിരിക്കുന്നു

സിനിമാ നയത്തിന്റെ കരട് തയ്യാറാക്കാൻ ഷാജി.എൻ.കരുണിന്റെ അദ്ധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കരട് ചർച്ച ചെയ്യാൻ കോൺക്ലേവ് നടത്തും

സ്ത്രീ,​ പുരുഷ ഭേഭമന്യേ തുല്യവേതനം ഏർപ്പെടുത്തുന്നതിന് ചില പരിമിതികളുണ്ട്. പ്രൊഫഷണലുകളുടെ വേതനം ഒരാളിൽ നിന്ന് മറ്റൊരാളുടേത് വ്യത്യസ്തമായിരിക്കും

ഹേ​മ​ ​ക​മ്മി​റ്റി​:​ ​സ​ർ​ക്കാർ
ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ട്
ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​ജ​സ്റ്റി​സ് ​ഹേ​മ​ ​ക​മ്മി​റ്റി​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ​ ​ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​സ​ർ​ക്കാ​രി​നു​ണ്ടെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ.​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​രാ​മ​ർ​ശി​ക്കു​ന്ന​ ​പ​വ​ർ​ ​ഗ്രൂ​പ്പി​ൽ​ ​മ​ന്ത്രി​സ​ഭ​യി​ലെ​ ​അം​ഗം​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ​ ​അ​ന്വേ​ഷി​ക്ക​ണം.​ ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​താ​ൻ​ ​അ​ഭി​പ്രാ​യം​ ​പ​റ​യു​ന്നി​ല്ല.​ ​എ​ന്നാ​ൽ,​​​ ​സ്ത്രീ​ക​ൾ​ ​സു​ര​ക്ഷി​ത​ര​ല്ലെ​ന്ന​ ​തോ​ന്ന​ലു​ണ്ടാ​ക്കി​യ​ത് ​വേ​ദ​നാ​ജ​ന​ക​മാ​ണ്.​ ​ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ട് ​പൊ​തു​സ​മൂ​ഹ​ത്തി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യേ​ണ്ടി​ ​വ​ന്ന​ത് ​നാ​ണ​ക്കേ​ടാ​ണ്.​ ​എ​ല്ലാ​ ​സ്ത്രീ​ക​ളും​ ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും​ ​ജോ​ലി​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​സു​ര​ക്ഷി​ത​രാ​ണെ​ന്ന​ ​ബോ​ദ്ധ്യ​മു​ണ്ടാ​ക്ക​ണം.​ ​അ​തി​ന് ​സ​ർ​ക്കാ​രി​നും​ ​പൊ​തു​സ​മൂ​ഹ​ത്തി​നും​ ​ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​പ​റ​ഞ്ഞു.