ബീക്കൺ ഫ്‌ളെക്‌സി ക്യാപ് പി.എം.എസുമായി ജിയോജിത്
കൊച്ചി: പ്രമുഖ നിക്ഷേപ സ്ഥാപനമായ ജിയോജിത്തിന്റെ പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവന വിഭാഗം 'ബീക്കൺ' ഫ്‌ളെക്‌സി ക്യാപ് പോർട്ട്‌ഫോളിയോ അവതരിപ്പിച്ചു. ഓഹരി വിപണിയുടെ സങ്കീർണതകൾ നിക്ഷേപകരെ ബാധിക്കാത്ത തരത്തിലാണ് പോർട്ട്‌ഫോളിയോ മാനേജ്‌മെന്റിൽ 20 വർഷത്തിലധികം അനുഭവസമ്പത്തുള്ള ജിയോജിത് ബീക്കൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിപണി സാഹചര്യങ്ങൾക്കനുസരിച്ച് മുൻനിര, മദ്ധ്യനിര, ചെറുകിട ഓഹരികളിൽ നിക്ഷേപിക്കുന്നവയാണ് ഫ്‌ളെക്‌സി ക്യാപ്. വിപണിയുടെ എല്ലാ മേഖലകളിലെയും നേട്ടങ്ങൾ നിക്ഷേപകർക്ക് ലഭ്യമാക്കുന്ന സന്തുലിതമായ ഒരു പോർട്ട്‌ഫോളിയോ ഇതിലൂടെ ഉറപ്പാക്കുന്നു.
ഓഹരി വിപണിയിലെ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിന് സ്ഥിരതയും ദീർഘകാല അടിസ്ഥാനത്തിൽ വളർച്ചയും നൽകാൻ പ്രാപ്തമാണ് ബീക്കൺ പോർട്ട്‌ഫോളിയോയെന്ന് ജിയോജിത്തിന്റെ പോർട്ട്‌ഫോളിയോ ആൻഡ് മാനേജ്ഡ് അസറ്റ്‌സ് സി.ഇ.ഒ ഗോപിനാഥ് നടരാജൻ പറഞ്ഞു.
ഫണ്ട് മാനേജ്‌മെന്റ്, ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റി റിസർച്ച് എന്നിവയിൽ 18 വർഷത്തെ പ്രവർത്തന പരിചയമുള്ള പവൻ പാരഖാണ് ബീക്കൺ പോർട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്നത്.
എഡൽവെയ്‌സ്, എച്ച്.ഡി.എഫ്.സി, എച്ച്.എസ്.ബി.സി, ഡെലോയിറ്റ് എന്നിങ്ങനെ നിരവധി ധനകാര്യ സ്ഥാപനങ്ങളിൽ പ്രധാനപ്പെട്ട ചുമതലകൾ വഹിച്ച പവൻ പി.എം.എസ് പദ്ധതികൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദ്ധനാണ്.