അടൂർ പന്നിവിഴ ശാഖയിലെ ഘോഷയാത്ര വർണ്ണാഭമായി

Tuesday 20 August 2024 10:48 PM IST
അടൂർ പന്നിവിഴ ശാഖയിലെ ചതയ ദിന ഘോഷയാത്ര

അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ 303-ാം പന്നിവിഴ ശാഖയിലെ 170 -ാമത് ഗുരുദേവ ജയന്തിയും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ നടന്നു. രാവിലെ 6ന് പതാക ഉയർത്തി. ഗുരുപൂജയ്ക്ക് ശേഷം 10ന് ചതയ പ്രാർത്ഥന നടന്നു. ഉച്ചയ്ക്ക് 2.30ന് ചതയദിന ഘോഷയാത്ര അടൂർ ആർ.ഡി.ഒ ഓഫീസ് ജംഗ്ഷനിൽ നിന്ന് പന്നിവിഴ സർവീസ് സഹകരണ ബാങ്ക് കോട്ടപ്പുറം ജംഗ്ഷൻ ഗുരുമന്ദിരം വഴി പ്രാർത്ഥന ഹാളിൽ എത്തിച്ചേർന്നു. പന്തളം യൂണിയൻ കൗൺസിലർ രേഖാ അനിൽ പ്രഭാഷണം നടത്തി. 5ന് പൊതുസമ്മേളനവും കുടുംബ സംഗമവും നടന്നു. ശാഖാ പ്രസിഡന്റ് ആർ.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സെക്രട്ടറി ടി.ആർ.രാമരാജൻ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. 170 ആമത് ചതയദിന സന്ദേശം എസ്.എൻ.ഡി.പി യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ നൽകി. ഗുരു സാന്ത്വനം ചികിത്സാനിധി അടൂർ യൂണിയൻ ചെയർമാൻ അഡ്വ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ മുഖ്യപ്രഭാഷണം നടത്തി. അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് മുഖ്യ സാന്നിദ്ധ്യം ആയിരുന്നു. സുജിത്ത് മണ്ണടി, സുജാ മുരളി, ഡി.സജി, അപ്സര സനൽ, വി.ശശികുമാർ, രജനി രമേശ്, അനു വസന്തൻ, വിജി രഘു, മൃദുല അനിൽ, അഭിജിത്ത്, സോനു സോമൻ, എന്നിവർ സംസാരിച്ചു. ശാഖാ യോഗം വൈസ് പ്രസിഡന്റ് ഷാജി. ബി.യു കൃതജ്ഞത രേഖപ്പെടുത്തി. ശേഷം വിവിധ മേഖലകളിൽ മികവ് തെളിയിച്ച ശാഖാ അംഗങ്ങളെ ആദരിച്ചു.

Advertisement
Advertisement