ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Wednesday 21 August 2024 12:09 AM IST

തിരുവനന്തപുരം : പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാംഘട്ട അലോട്ട്‌മെന്റ് www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത് ഈമാസം 22 നകം ഫീസ് ഒടുക്കണം. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷനുകൾ 22ന് വൈകിട്ട് 5വരെ പുനഃക്രമീകരിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04712560363,64.

Advertisement
Advertisement