സി.ഡിറ്റ് പിൻവാങ്ങി മോട്ടോർ വാഹനവകുപ്പിൽ പ്രതിസന്ധി

Wednesday 21 August 2024 12:27 AM IST

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന് നൽകിയിരുന്ന സാങ്കേതിക സഹായം സി. ഡിറ്റ് പിൻവലിച്ചു. കമ്പ്യൂട്ടർ സംവിധാത്തിന്റെ തകരാറുകൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഓഫീസുകളുടെ പ്രവർത്തനവും തടസപ്പെടും. ഒമ്പത് മാസത്തെ കുടിശികയായ 10കോടി രൂപ സി.ഡിറ്റിന് നൽകേണ്ടതുണ്ട്. ഇതിൽ വീഴ്ച വന്നതിനെ തുടർന്നാണ് സി. ഡിറ്റ് പിൻമാറിയത്. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർമാരായി 200 ജീവനക്കാരാണ്‌ ഓഫീസുകളിൽ ഉണ്ടായിരുന്നത്.ആർ.സി. ലൈസൻസ് അച്ചടിയും നേരത്തെ സി.ഡിറ്റിനായിരുന്നു.ട്രാൻ കമ്മിഷണറും വകുപ്പ് മന്ത്രിയും തമ്മിലുള്ള തർക്കത്തിനിടെയാണ്‌ വകുപ്പിന്റെ പ്രവർത്തനങ്ങൾ താളം തെറ്റിയത്. കൃത്യസമയത്ത് ബിൽ സമർപിക്കാനും ധനവകുപ്പിൽ നിന്നും തുക വാങ്ങി കൈമാറാനും വകുപ്പിന് കഴിഞ്ഞില്ല. മന്ത്രിയുമായി ഇടഞ്ഞ ട്രാൻ കമ്മിഷണർ എസ്. ശ്രീജിത്തിനെയും സ്ഥലം മാറ്റിയിരുന്നു.

Advertisement
Advertisement