ഓണക്കാലത്ത് അധികവില: മിൽമ

Thursday 22 August 2024 3:10 AM IST

തിരുവനന്തപുരം: ഓണക്കാലത്ത് ഒരു ലിറ്റർ പാലിന് 9രൂപ അധികവില നൽകാൻ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ തീരുമാനിച്ചതായി ചെയർമാൻ മണി വിശ്വനാഥ് അറിയിച്ചു. ഇതിൽ 7രൂപ ക്ഷീരസംഘങ്ങൾക്ക് അധിക പാൽവിലയായി നൽകും. 2 രൂപ മേഖല യൂണിയനിൽ സംഘത്തിന്റെ അധിക ഓഹരിനിക്ഷേപമായി സ്വീകരിക്കും. ക്ഷീരസംഘങ്ങൾക്കുളള 7രൂപയിൽ 5രൂപ കർഷകർക്ക് നൽകണം. 2രൂപ സംഘങ്ങളുടെ കൈകാര്യ ചെലവിന് വിനിയോഗിക്കാം. ജൂലായിൽ സംഘങ്ങൾ യൂണിയന് നൽകിയ പാലളവിന് ആനുപാതികമായി ഈ മാസത്തിലെ പാൽ വിലയോടൊപ്പമായിരിക്കും ഇൻസെന്റീവ് നൽകുക. ഇതോടെ ക്ഷീരസംഘങ്ങൾക്ക് ലഭിക്കുന്ന ശരാശരി പാൽവില ലിറ്ററിന് 53.76 രൂപയായി വർദ്ധിക്കും. ഇതിനായി ഏകദേശം 6.40കോടി അധിക ചെലവാണ് പ്രതീക്ഷിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു.

Advertisement
Advertisement