പി.എസ്.സിയിൽ നടപ്പാക്കാൻ സർക്കാർ അനുമതി വേണം
Friday 23 August 2024 4:08 AM IST
തിരുവനന്തപുരം; സംവരണ വിഭാഗങ്ങളിലെ മെരിറ്റിന് അർഹരായ ഉദ്യോഗാർത്ഥികൾക്ക് ജനറൽ കാറ്റഗറിയിൽ പ്രവേശനം നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് പി.എസ്.സിയിൽ നടപ്പാക്കാൻ ഇനി വേണ്ടത് സംസ്ഥാന സർക്കാറിന്റെ അനുമതി .
കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസസ് റൂൾസ് (കെ.എസ്.എസ്.എസ്.ആർ) അനുസരിച്ചാണ് പി.എസ്.സി നിയമനം. .തിൽ വരുത്തുന്ന ഏതു മാറ്റത്തിനും സർക്കാരിന്റെ അനുമതി ആവശ്യമാണ്. കെ.എസ്.എസ്.എസ്.ആർ ഭേദഗതി ചെയ്‌തു മാത്രമേ നിയമന വ്യവസ്ഥയിൽ മാറ്റം സാദ്ധ്യമാകൂവെന്ന് പി.എസ്.സി അധികൃതർ പറയുന്നു.