സൈബർ ആക്രമണം: അപലപിച്ച് ഡബ്ല്യു.സി.സി

Friday 23 August 2024 2:02 AM IST

കൊച്ചി: അതിജീവിതയ്ക്കൊപ്പം ഉറച്ചു നിന്ന സ്ഥാപകാംഗത്തിനെതിരായ സൈബർ ആക്രമണങ്ങളെ അപലപിക്കുന്നതായി വിമൻ ഇൻ സിനിമാ കളക്ടീവ്. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്ന് ഫേസ്ബുക് പോസ്റ്റിൽ ഡബ്ല്യു.സി.സി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് എല്ലാവരും തുറന്ന മനസ്സോടെ ചർച്ച ചെയ്ത് ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധത പരിഹരിക്കാൻ മുൻകൈ എടുക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ ഡബ്ല്യു.സി.സി മുൻ സ്ഥാപക അംഗത്തിന്റേതെന്ന് പറയുന്ന മൊഴികൾക്ക് പിറകെ പോയി സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കാനാണ് മാദ്ധ്യമങ്ങളടക്കം ശ്രമിക്കുന്നതെന്നും ഡബ്ല്യു.സി.സി പറഞ്ഞു.

Advertisement
Advertisement