"ഉപ്പും പഞ്ചസാരയും വേർതിരിയുകയാണ്, താരങ്ങളുടെ പ്രഭ മങ്ങുകയാണ്; ഉപ്പു തിന്നവർ ഇപ്പോൾ വെള്ളമന്വേഷിച്ചു നടക്കുന്നുണ്ടാകും"

Saturday 24 August 2024 11:38 AM IST

ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയിലെ "കാസ്റ്റിംഗ് കൗച്ചിനെ'' പറ്റിയും ഷൂട്ടിംഗ് ലൊക്കേഷനിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുമുള്ള തുറന്നു പറച്ചിലിന് അവസരമുണ്ടാക്കിയെന്ന് മുരളി തുമ്മാരുകുടി. ആരോപണ വിധേയർ ശിക്ഷിക്കപ്പെടാനുള്ള സാദ്ധ്യത വളരെ കുറവാണ്. എന്നാൽ ഇവരോടെപ്പം പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും മുൻകരുതൽ എടുക്കാൻ പറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉപ്പും പഞ്ചസാരയും വേർതിരിയുകയാണെന്നും താരങ്ങളുടെ പ്രഭ മങ്ങുകയാണെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുരളി തുമ്മാരുകുടിയുടെ പ്രതികരണം. ദുഷിച്ച വായു കെട്ടിനിന്നിരുന്ന അകത്തളങ്ങളിലേക്ക് കാറ്റും വെയിലും കയറുകയാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അലമാരയിലെ അസ്ഥികൂടങ്ങൾ

ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയിലെ "കാസ്റ്റിംഗ് കൗച്ചിനെ'' പറ്റിയും ഷൂട്ടിംഗ് ലൊക്കേഷനിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുമുള്ള തുറന്നു പറച്ചിലിന് അവസരമുണ്ടാക്കിയിരിക്കുകയാണ്. നല്ല കാര്യം.

Many more skeletons will fall out of the cupboard.

ഇവയിൽ കേസെടുത്താൽ പോലും നമ്മുടെ കോടതി സംവിധാനങ്ങളിലൂടെ ശിക്ഷിക്കപ്പെടാനുള്ള സാദ്ധ്യത പരിമിതമാണ്. എങ്കിലും ആരോപണവിധേയർ മിക്കവരും ഇപ്പോഴും സിനിമയിൽ സജീവമായതിനാൽ ഇനി ഇവരോടെപ്പം പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും മുൻകരുതൽ എടുക്കാൻ പറ്റും.

ഉപ്പും പഞ്ചസാരയും വേർതിരിയുകയാണ്. താരങ്ങളുടെ പ്രഭ മങ്ങുകയാണ്. ദുഷിച്ച വായു കെട്ടിനിന്നിരുന്ന അകത്തളങ്ങളിലേക്ക് കാറ്റും വെയിലും കയറുകയാണ്.

ഉപ്പു തിന്നവർ ഇപ്പോൾ വെള്ളമന്വേഷിച്ചു നടക്കുന്നുണ്ടാകും.

മുരളി തുമ്മാരുകുടി