തലസ്ഥാനത്ത് 32 പേരെ തെരുവുനായ ആക്രമിച്ചു; കടിച്ചത് ഒരു നായ, പേവിഷബാധയെന്ന് സംശയം
Saturday 24 August 2024 10:17 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. തിരുവനന്തപുരം കരമന, കെെമനം മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. 32 പേരെയാണ് തെരുവുനായ കടിച്ചത്. ചിറമുക്ക് മുതലുള്ള പ്രദേശങ്ങളിൽ നായ ആളുകളെ കടിച്ചിട്ടുണ്ട്.
ഇവരെയെല്ലാം ഒരു നായ തന്നെയാണ് കടിച്ചതെന്നാണ് വിവരം. പരിക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടിയിട്ടുണ്ട്. നേമം ശാന്തിവിള ആശുപത്രിയിലും എട്ട് പേർ ചികിത്സ തേടിയിട്ടുണ്ട്. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ ഉണ്ടോ എന്നാണ് ഉയരുന്ന സംശയം. ചികിത്സ തേടിയ എല്ലാവർക്കും പേവിഷ വാക്സിൻ കൊടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നായയ്ക്കായി തിരുവനന്തപുരം നഗരത്തിൽ തെരച്ചിൽ ആരംഭിച്ചു.