ഓഫീസ് ഉദ്ഘാടനം   ഇന്ന്

Sunday 25 August 2024 12:36 AM IST

പത്തനംതിട്ട : ഇലന്തൂർ ഈസ്റ്റ് ശ്രീനാരായണ പ്രാർത്ഥന കൂടിനടപ്പ് ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു ഉദ്ഘാടനം ചെയ്യും. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ എൻ.പ്രേംകുമാർ മുളമൂട്ടിൽ മുഖ്യ സന്ദേശം നൽകും. ഗ്രാമപ‌ഞ്ചായത്ത് അംഗം വിത്സൺ ചിറക്കാല, എസ്.എൻ.ഡി.പിയോഗം ശാഖാ സെക്രട്ടറി ‌പി.ടി.രമാദേവി എന്നിവർ പ്രസംഗിക്കും. കെ.ബി.മനോഹരൻ സ്വാഗതവും രവി.എം.കെ കൃതജ്ഞതയും പറയും. യോഗത്തിന് മുന്നോടിയായി കൂടിനടപ്പ് പ്രസിഡന്റ് ബാബു കെ.ടി പതാക ഉയർത്തും.

Advertisement
Advertisement