അഡ്വ. പി. അപ്പുക്കുട്ടനെ ആദരിച്ചു

Monday 26 August 2024 12:12 AM IST
അഡ്വ. പി. അപ്പുക്കുട്ടനെ ആദരിക്കുന്ന ചടങ്ങ് ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: ലൈബ്രറി പ്രവർത്തനങ്ങളിൽ ആറു ദശാബ്ദം പൂർത്തിയാക്കിയ ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടനെ അതിയാമ്പൂർ ബാലബോധിനി ഗ്രന്ഥാലയം ആദരിച്ചു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം. രാഘവൻ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ എന്ന പുസ്തകം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. മധു, മുൻ നഗരസഭാ ചെയർമാൻ വി.വി. രമേശന് നൽകി പ്രകാശനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ആദരപത്രം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരന് നൽകി പ്രകാശനം ചെയ്തു. പി.വി.കെ. പനയാൽ ആദരപ്രഭാഷണം നടത്തി. പി. അപ്പുക്കുട്ടന്റെ പുസ്തക ശേഖരം വായനശാല പ്രസിഡന്റ് വി. കരുണാകരൻ ഏറ്റുവാങ്ങി. എൻ. ഗീത സ്വാഗതവും എ.കെ. ആൽബർട്ട് നന്ദിയും പറഞ്ഞു.

Advertisement
Advertisement