വയനാട്: സ്കൂളുകൾ നാളെ തുറക്കും പ്രവേശനോത്സവം രണ്ടിന്

Monday 26 August 2024 12:00 AM IST

മേപ്പാടി: വയനാട്ടിൽ ദുരന്തബാധിതരെ പാർപ്പിച്ചിരുന്ന ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചതോടെ ഇവ പ്രവർത്തിച്ചിരുന്ന സ്കൂളുകളടക്കം നാളെ തുറക്കും. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന ഔദ്യോഗിക പ്രവേശനോത്സവം സെപ്തംബർ രണ്ടിനാണ്.

ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ്‌ ജോസഫ്‌ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ,​ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ ഗവ. എൽ.പി സ്‌കൂൾ, വെള്ളാർമല ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയാണ് തുറക്കുന്നത്.

വെള്ളാർമല സ്‌കൂൾ (600 കുട്ടികൾ)​ മേപ്പാടി സ്‌കൂളിലും മുണ്ടക്കൈ എൽ.പി സ്‌കൂൾ (44 കുട്ടികൾ)​ പഞ്ചായത്ത് ഹാളിലുമാണ് പ്രവർത്തിക്കുക. ഇരു സ്കൂളുകളിലേയും 50ലേറെ വിദ്യാർത്ഥികൾ ദുരന്തത്തിനിരയായിരുന്നു. പുനരധിവാസം പൂർത്തിയാകുന്നതു വരെയാകും മേപ്പാടി സ്‌കൂളിൽ വെള്ളാർമല സ്‌കൂൾ പ്രവർത്തിക്കുക. അതിനുശേഷം പുനരധിവസിപ്പിക്കുന്ന ഗ്രാമത്തിലേക്ക് മാറ്റും. വെള്ളാർമല സ്‌കൂൾ എന്നപേരു തന്നെ നൽകും.

പഠനം തുടങ്ങുന്നതിന് മുന്നോടിയായി സ്‌കൂളുകളും പരിസരവും ശുചീകരിച്ചു. ആവശ്യമായ ഫർണിച്ചർ എത്തിച്ചു. കുട്ടികൾക്ക് പുതിയ പാഠപുസ്തകങ്ങൾ ഉൾപ്പെടെ നൽകും. ദുരന്തം അതിജീവിക്കുന്നതുമായി ബന്ധപ്പെട്ട പരിപാടികളാകും പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒരുക്കുക. കുട്ടികളുടെ മാനസികോല്ലാസത്തിന് പ്രഥമ പരിഗണന നൽകും.

സൗജന്യ ബസ് സർവീസ്

ചൂരൽമലയിൽ നിന്ന് രണ്ട് ബസുകൾ കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്നതിന് സൗജന്യ സർവീസ് നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി,​ സ്വകാര്യ ബസുകളിലും ഇവിടേക്കുള്ള കുട്ടികൾക്ക് സൗജന്യ യാത്ര നടത്താനാകും.

വ​യ​നാ​ടി​ന് എ.​ഐ.​ബി.​ഇ.എ ഒ​രു​ ​കോ​ടി​ ​ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം​ ​:​ ​വ​യ​നാ​ട്ടി​ലെ​ ​ദു​രി​ത​ബാ​ധി​ത​ർ​ക്ക് ​ഓ​ൾ​ ​ഇ​ന്ത്യ​ ​ബാ​ങ്ക് ​എം​പ്ലോ​യീ​സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​(​എ.​ഐ.​ബി.​ഇ.​എ​ ​)​ ​ഒ​രു​ ​കോ​ടി​യു​ടെ​ ​സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്ന് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സി.​എ​ച്ച്.​വെ​ങ്ക​ടാ​ച​ലം​ ​അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് ​സ്റ്റേ​റ്റ് ​ബാ​ങ്ക് ​എം​പ്ലോ​യീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കേ​ര​ള​)​ ​ആ​സ്ഥാ​ന​മാ​യ​ ​ടി.​കെ.​വി.​സ്മാ​ര​ക​ത്തി​ന്റെ​ ​സു​വ​ർ​ണ​ജൂ​ബി​ലി​ ​ആ​ഘോ​ഷം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ​ദേ​ഹ​ട.​ ​സം​സ്ഥാ​ന​ ​ഘ​ട​ക​മാ​യ​ ​ആ​ൾ​ ​കേ​ര​ളാ​ ​ബാ​ങ്ക് ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ​ ​ഇ​തി​ന​കം​ ​പ​ത്തു​ ​ല​ക്ഷം​ ​രൂ​പ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​ന​ല്കി​യി​ട്ടു​ണ്ട്.​ ​എ.​ഐ.​ബി.​ഇ.​ ​എ​യു​ടെ​ ​യൂ​ണി​യ​നു​ക​ളും​ ​ജീ​വ​ന​ക്കാ​രും​ ​ചേ​ർ​ന്ന് ​പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​ന് ​പ​ര​മാ​വ​ധി​ ​പി​ന്തു​ണ​ ​ഉ​റ​പ്പാ​ക്കു​മെ​ന്നും​ ​സി.​ ​എ​ച്ച്.​ ​വെ​ങ്ക​ടാ​ച​ലം​ ​അ​റി​യി​ച്ചു. പു​ളി​മൂ​ട് ​ബാ​ങ്ക് ​എം​പ്ലോ​യീ​സ് ​യൂ​ണി​യ​ൻ​ ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​സ്റ്റേ​റ്റ് ​ബാ​ങ്ക് ​എം​പ്ലോ​യീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​വി.​അ​നി​ൽ​ ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​എ.​കെ.​ബി.​ഇ.​എ​ഫ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബി.​ ​രാം​പ്ര​കാ​ശ്,​ ​പ്ര​സി​ഡ​ന്റ് ​കെ.​എ​സ്.​കൃ​ഷ്ണ,​ ​എ.​ഐ.​റ്റി.​യു.​സി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കെ.​മ​ല്ലി​ക,​ ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ളാ​യ​ ​പി.​എം.​അം​ബു​ജം,​ ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​പി​ള്ള,​ ​സി.​ടി.​ ​കോ​ശി,​ ​വി.​പി.​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​സു​ബി​ൻ​ ​ബാ​ബു​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ​ന്തോ​ഷ് ​സെ​ബാ​സ്റ്റ്യ​ൻ​ ​സ്വാ​ഗ​ത​വും​ ​സെ​ക്ര​ട്ട​റി​ ​എം.​ ​പി.​ ​വി​ജേ​ഷ് ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.​സ്റ്റേ​റ്റ് ​ബാ​ങ്ക് ​എം​പ്ലോ​യീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​വ​യ​നാ​ട് ​പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ​അ​ഞ്ചു​ ​ല​ക്ഷം​ ​രൂ​പ​ ​ന​ല്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​അ​റി​യി​ച്ചു.