ജാവ യെസ്ഡിയുടെ പുതിയ മോഡൽ വിപണിയിൽ

Tuesday 27 August 2024 12:20 AM IST

കൊച്ചി: ഇന്ത്യയിൽ നിയോക്ലാസിക് മോട്ടോർസൈക്കിളുകൾ പരിചയപ്പെടുത്തിയ ജാവ യെസ്ഡി മോട്ടോർസൈക്കിൾ ജാവ 42 മോഡൽ വിപണിയിൽ അവതരിപ്പിച്ചു. ഡിസൈൻ, പെർഫോമൻസ്, എൻഞ്ചിനീയറിംഗ് എന്നിവയുടെ സമാനതകളില്ലാത്ത സംയോജനത്തോടെ എത്തുന്ന പുതിയ മോഡൽ ഈ വിഭാഗത്തിൽ ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ച് ആവേശകരമായ റൈഡിംഗ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. 1,72,942 രൂപയാണ് പുതിയ മോഡലിന്റെ പ്രാരംഭ വില. വിപ്ലവകരമായ അപ്ഗ്രേഡുകളോടെയാണ് 2024 ജാവ 42 എത്തുന്നത്. 27.32 പി.എസ് പവറും 26.84 എൻ.എം ടോർക്കും നൽകുന്ന പുതിയ 294 സി.സി ജെ പാന്തർ ലിക്വിഡ്കൂള്‍ഡ് എൻഞ്ചിനാണ് 2024 ജാവ 42ന് കരുത്തേകുന്നത്. പരിഷ്കരിച്ച എൻ.വി.എച്ച് ലെവൽസ്, ഗിയർ അധിഷ്ഠിത ത്രോട്ടിൽ മാപ്പിംഗ്, സുഗമമായ ഷിഫ്റ്റിംഗ് എന്നിവയും പ്രധാന സവിശേഷതയാണ്.

സൗകര്യങ്ങൾ

മെച്ചപ്പെടുത്തിയ ഗ്രൗണ്ട് ക്ലിയറൻസ്, റീട്യൂൺഡ് സ‌സ്‌പെഷൻ , മെച്ചപ്പെടുത്തിയ സീറ്റ്, ബെസ്റ്റ്-ഇൻ -ക്ലാസ് ബ്രേക്കിംഗ് എന്നിവ സുരക്ഷയിലും റൈഡിംഗിലും പുതിയ മാനദണ്ഡം സൃഷ്ടിക്കും. ഡിജിറ്റൽ സ്പീഡോമീറ്റർ, ഓപ്ഷണൽ യു.എസ്.ബി ചാജിംഗുമാണ് മറ്റു പ്രധാന സവിശേഷതകൾ. ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ആകെ 42ലേറെ നവീകരണങ്ങൽ വരുത്തിയിട്ടുണ്ട്.

വിവിധ നിറങ്ങൾ

വേഗ വൈറ്റ്, വോയേജർ റെഡ്, ആസ്റ്ററോയിഡ് ഗ്രേ, ഒഡീസി ബ്ലാക്ക്, നെബുല ബ്ലൂ, സെലസ്റ്റിയല്‍ കോപ്പര്‍ മാറ്റ് എന്നീ 6 പുതിയ ബോൾഡ് നിറങ്ങൾക്കൊപ്പം 14 ശ്രദ്ധേയമായ നിറഭേദങ്ങളിലാണ് 2024 ജാവ 42 വിപണിയിൽ എത്തുന്നത്.

Advertisement
Advertisement