'എല്ലാത്തിനും പിന്നിൽ ഒറ്റ സ്ത്രീയുടെ കരുത്ത്'

Tuesday 27 August 2024 2:43 AM IST

തിരുവനന്തപുരം: ദുരനുഭവം നേരിട്ട തങ്ങളുടെ സഹപ്രവർത്തകയുടെ പോരാട്ടം നിലവിലെ സാഹചര്യത്തിൽ ഏറെ പ്രസക്തമാണെന്ന് വ്യക്തമാക്കി നടിമാരായ മഞ്ജു വാര്യരും രമ്യാ നമ്പീശനും നടിയും സംവിധായികയുമായ ഗീതു മോഹൻദാസും. സമൂഹ മാദ്ധ്യമത്തിലാണ് മൂവരും കുറിപ്പുകൾ പങ്കുവച്ചത്.

ഇപ്പോൾ നടക്കുന്ന എല്ലാത്തിനും പിന്നിൽ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് മറക്കരുതെന്ന് ഗീതു മോഹൻദാസ് കുറിച്ചു. പൊരുതാനുള്ള അവരുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് ഇതെന്നും വ്യക്തമാക്കി. ഇതേ വാക്കുകൾ മഞ്ജു വാര്യരും ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. 'പറഞ്ഞത് സത്യം' എന്ന് ഗീതു മോഹൻദാസിന്റെ പോസ്റ്റിന് താഴെ കമന്റും ചെയ്തു.

'ഈ ലോകം, ഇവിടെ ജനിച്ച എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടേയും ഔദാര്യമല്ലെന്നും അത് നമ്മുടെ ഓരോരുത്തരുടേയും അവകാശമാണെന്നും സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന എന്റെ പ്രിയ സുഹൃത്തിൽ നിന്നാണ് ഇതിന്റെ തുടക്കം.' ഇൻസ്റ്റഗ്രാമിൽ രമ്യാ നമ്പീശൻ കുറിച്ചതിങ്ങനെ.

ചെ​ഗു​വേ​ര​യു​ടെ വാ​ക്കു​കൾ ഓ​ർ​മ്മി​പ്പി​ച്ച് ​ഭാ​വന

​മ​ല​യാ​ള​ ​സി​നി​മാ​ ​താ​ര​ങ്ങ​ൾ​ക്കെ​തി​രെ​ ​ഉ​യ​രു​ന്ന​ ​ലൈം​ഗി​കാ​തി​ക്ര​ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്കി​ടെ​ ​പ്ര​തി​ക​ര​ണ​വു​മാ​യി​ ​ന​ടി​ ​ഭാ​വ​ന.​ ​'​ലോ​ക​ത്ത് ​എ​വി​ടെ​യെ​ങ്കി​ലും​ ​ആ​ർ​ക്കെ​ങ്കി​ലു​മെ​തി​രെ​ ​അ​നീ​തി​ ​ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​തി​രി​ച്ച​റി​യാ​ൻ​ ​പ്രാ​പ്തി​യു​ണ്ടാ​ക​ണം​'​ ​എ​ന്ന​ ​ചെ​ഗു​വേ​ര​യു​ടെ​ ​ഉ​ദ്ധ​ര​ണി​ക​ളാ​ണ് ​ന​ടി​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​പോ​സ്റ്റി​ൽ​ ​പ​ങ്കു​വ​ച്ച​ത്.