ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർക്ക് പുരസ്കാരം

Tuesday 27 August 2024 4:52 AM IST

പന്തളം: കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കുരമ്പാല പടയണികളരിയുടെ പ്രഥമ ക്ഷേത്ര വാദ്യ കലാ സാമ്രാട്ട് പുരസ്‌കാരം ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർക്ക്. വാദ്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. തൃശൂർ പൂരത്തിന്റെ തിരുവമ്പാടി വിഭാഗത്തിലെ മേളപ്രമാണിയാണ് ഇദ്ദേഹം. സെപ്തംബർ ഒന്നിന് പുരസ്‌കാരം നൽകും.