അഞ്ച് പുതിയ ഫ്യൂച്ചർ ഷോറൂമുകളുമായി മൈജി

Tuesday 27 August 2024 12:32 AM IST

കോഴിക്കോട്: മൈജിയുടെ മാസ്സ് ഓണം സീസൺ 2 ആഘോഷങ്ങൾക്ക് നിറം പകരാനായി അഞ്ച് പുതിയ ഫ്യൂച്ചർ ഷോറൂമുകൾ ആരംഭിക്കുന്നു. താമരശ്ശേരി ഷോറൂമിന്റെ ഉദ്ഘാടനം യുവതാരം ടൊവിനോ തോമസും നടി മഞ്ജു വാര്യരും ചേർന്ന് സെപ്‌തംബർ നാലിന് നിർവഹിക്കും. താമരശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപമാണ് ഷോറൂം. പാലക്കാട്, പട്ടാമ്പി എന്നിവിടങ്ങളിലെ മൈജി ഫ്യൂച്ചർ ഷോറൂമുകളുടെ ഉദ്ഘാടനം സെപ്തംബർ അഞ്ചിന് നടക്കും. ടൊവിനോ തോമസാണ് പാലക്കാട് ഷോറൂമും ഉദ്ഘാടനം ചെയ്യുന്നത്. മേലെ പട്ടാമ്പിയിൽ മൈജി ഫ്യൂച്ചർ ഷോറൂം. സിനിമാതാരം ഹണി റോസ് ഷോറൂം ഉദ്ഘാടനം നിർവഹിക്കും. ആഗസ്റ്റ് 31ന് പേരാമ്പ്ര മൈജി ഫ്യൂച്ചർ ഷോറൂം ന്യൂ ജെൻ നടൻ ഷെയിൻ നിഗം ഉദ്ഘാടനം ചെയ്യും.

വമ്പൻ ഉദ്ഘാടന ഓഫറുകൾക്കും വൻ വിലക്കുറവിനുമൊപ്പം മൈജി മാസ്സ് ഓണം ആഘോഷങ്ങളുടെ ഭാഗമാകാനുള്ള അവസരം കൂടിയാണ് ഉദ്ഘാടന ദിനങ്ങളെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജി അറിയിച്ചു. വിപുലമായ ഇളവുകളും വൈവിദ്ധ്യമാർന്ന സമ്മാനങ്ങളുമാണ് ഇത്തവണത്തെ ഓണക്കാലത്ത് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

Advertisement
Advertisement