സ്‌കൂൾ ഏകീകരണം,അദ്ധ്യാപക റാങ്ക് ലിസ്റ്റിലുള്ളവർ ആശങ്കയിൽ

Tuesday 27 August 2024 12:00 AM IST

തിരുവനന്തപുരം: ഹൈസ്കൂൾ - ഹയർ സെക്കൻഡറി ലയനം ലക്ഷ്യമിടുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചതോടെ, തസ്തികകളിലും യോഗ്യതകളിലുമുണ്ടാകുന്ന മാറ്റം അദ്ധ്യാപക നിയമനത്തെ ബാധിക്കുമെന്ന ആശങ്കയിൽ ഉദ്യോഗാർത്ഥികൾ.

പ്രീ-പ്രൈമറി, ലോവർ പ്രൈമറി തലങ്ങളിൽ അദ്ധ്യാപകർക്ക് കുറഞ്ഞ യോഗ്യത ബിരുദമായാണ് ഖാദർ കമ്മിറ്റി ശുപാർശ ചെയ്തിട്ടുള്ളത്. എട്ടുമുതൽ 12 വരെയുള്ള സെക്കൻഡറി തലത്തിൽ ബിരുദാനന്തര ബിരുദം യോഗ്യതയാകും. ഈ അദ്ധ്യാപക തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടിവരും.

കഴിഞ്ഞ മേയിൽ വിരമിച്ച ആയിരക്കണക്കിന് അദ്ധ്യാപകരുടെ ഒഴിവുകളിൽ ഗസ്റ്റ് അദ്ധ്യാപകരാണ് ഇപ്പോൾ ജോലിചെയ്യുന്നത്. ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചതോടെ നിയമനങ്ങൾ നിലയ്ക്കുമെന്നും നിലവിലെ റാങ്ക്‌പട്ടികകൾ അസാധുവാകുമെന്നും ഉദ്യോഗാർത്ഥികൾ ആശങ്കപ്പെടുന്നു.

ഹൈസ്കൂൾ അദ്ധ്യാപക നിയമനത്തിന് റാങ്ക്പട്ടിക നിലവിലുണ്ട്. വിവിധ വിഷയങ്ങളിൽ ഹയർ സെക്കൻഡറി അദ്ധ്യാപക റാങ്ക്പട്ടികകൾ തയ്യാറായി വരികയുമാണ്.

കഴിഞ്ഞവർഷം ആറ് വിഷയങ്ങൾക്കുള്ള ഹൈസ്കൂൾ അദ്ധ്യാപക റാങ്ക്പട്ടികകൾ നിലവിൽ വന്നെങ്കിലും ഇതിൽ നിന്നും രണ്ടായിരത്തിൽ താഴെ നിയമനമാണ് നടന്നത്. ഒഴിവ് കണ്ടെത്തിയിട്ടും റിപ്പോർട്ട് ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്. പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നതിന് മുൻപ് നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നൽകണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

മാ​ർ​ക്ക് ​വെ​ട്ടി​ക്കു​റ​യ്ക്ക​ൽ​:​ ​കീം​ ​സൂ​ച​ന​ ​സ​മ​രം​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ്,​ ​സ്വാ​ശ്ര​യ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ലെ​ ​പ്ര​വേ​ശ​ന​ത്തി​ന് ​കേ​ര​ള​ത്തി​ലെ​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​പ​ഠി​ച്ച​വ​രു​ടെ​ ​മാ​ർ​ക്ക് ​വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രെ​ ​ഐ​ക്യ​മ​ല​യാ​ള​ ​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന്കേ​ര​ള​ ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​റു​ടെ​ ​ഓ​ഫീ​സി​ന് ​മു​മ്പി​ൽ​ ​കീം​ ​സൂ​ച​ന​ ​സ​മ​രം​ ​ന​ട​ത്തും.​ ​മാ​ർ​ക്ക് ​സ​മീ​ക​ര​ണ​ത്തി​ന്റെ​ ​പേ​രി​ൽ​ ​കീം​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ൽ​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​പ​ഠി​ച്ച​വ​രു​ടെ​ 27​ ​മാ​ർ​ക്ക് ​വെ​ട്ടി​ക്കു​റ​ച്ച​പ്പോ​ൾ​ ​സി.​ബി.​എ​സ്.​ഇ​ ​സി​ല​ബ​സി​ലു​ള്ള​വ​ർ​ക്ക് ​എ​ട്ട് ​മാ​ർ​ക്ക് ​കൂ​ടു​ത​ൽ​ ​ന​ൽ​കി​യ​ത് ​അ​നീ​തി​യാ​ണ്.​ ​ഇ​തു​മൂ​ലം​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ​ഇ​ഷ്ട​പ്പെ​ട്ട​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​പ​ഠി​ക്കു​ന്ന​തി​ന് ​അ​വ​സ​രം​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ടു.​ ​യോ​ഗ്യ​ത​ ​പ​രീ​ക്ഷ​യു​ടെ​ ​സ്കോ​റു​ക​ൾ​ ​അ​തേ​പ​ടി​ ​റാ​ങ്ക്ലി​സ്റ്റി​ൽ​ ​ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ലെ​ ​കു​ട്ടി​ക​ൾ​ക്ക് ​കീ​മി​ൽ​ ​ബോ​ണ​സ് ​പോ​യി​ന്റു​ക​ൾ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നും​ ​ഐ​ക്യ​മ​ല​യാ​ള​ ​പ്ര​സ്ഥാ​നം​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​ഹ​രി​ദാ​സ​ൻ,​ ​മ​ല​യാ​ള​ ​ഐ​ക്യ​വേ​ദി​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​ ​രൂ​പി​മ​ ​എ​ന്നി​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.