ആരോപണ വിധേയർ മാറി നിൽക്കട്ടെ -പ്രേം കുമാർ

Tuesday 27 August 2024 12:00 AM IST

തിരുവനന്തപുരം: ആരോപണ വിധേയരെ ഉത്തരവാദപ്പെട്ട സമിതികളിൽ നിന്ന് സർക്കാർ മാറ്റി നിറുത്തണമെന്ന് ചലച്ചിത്ര അക്കാഡമി വൈസ്

ചെയർമാൻ പ്രേംകുമാർ. സിനിമാ കോൺക്ലേവിൽ ആരോപണ വിധേയരെ പങ്കെടുപ്പിക്കാതിരിക്കുന്നതാണ് ഉചിതമെന്നും, സിനിമാ നയരൂപീകരണ സമിതിയിൽ കുറ്റാരോപിതരുണ്ടല്ലോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.മലയാളത്തിലെ ആദ്യ കാല നടി നെയ്യാറ്റിൻകര കോമളത്തെ അവരുടെ വസതിയിൽ ആദരിക്കാനെത്തിയതായിരുന്നു പ്രേംകുമാർ.

ഡബ്ല്യു.സി.സിയുടെ ആവശ്യം ന്യായമാണ്. എന്നാൽ, കോൺക്ലേവ് ബഹിഷ്‌കരിക്കുന്നത് ശരിയല്ല. യാതൊരു മുൻവിധികളുമില്ലാതെയാണ് ജസ്റ്റിസ് ഹേമ അവർക്കു മുന്നിൽ വന്ന പരാതികൾ രേഖപ്പെടുത്തുകയും സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തത്. സർക്കാർ

അതിനനുസരിച്ചുള്ള ചില നടപടികളും സ്വീകരിച്ചിട്ടുണ്ട്. പല സെറ്റുകളിലും സ്ത്രീകൾക്ക് പരാതി പറയാൻ ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റി രൂപപ്പെട്ടു. മലയാള സിനിമയിൽ സ്ത്രീകളുടെ സാന്നിദ്ധ്യം വളരെ കുറവാണെന്ന പരാതി പരിഹരിക്കാൻ വേണ്ട പദ്ധതികൾ ആവിഷ്‌കരിച്ചു.റിപ്പോർട്ട് കുറെ മുമ്പേ പുറത്തു വരേണ്ടതായിരുന്നു. ഒരുപാട് സാങ്കേതിക തടസ്സങ്ങൾ ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞല്ലോ.

സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തോളമായി. അന്നും ഇത്തരം ആരോപണങ്ങൾ കേട്ടിട്ടുണ്ട്. പലതും ഊഹാപോഹങ്ങളായിരിക്കുമെന്നാണ് വിചാരിച്ചത്. വ്യക്തിപരമായി ഇത്തരം അനുഭവങ്ങൾ ആരും പറഞ്ഞിട്ടില്ല. ചിലപ്പോൾ അവർക്ക് തുറന്ന് സംസാരിക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ടായിരിക്കാം. ജസ്റ്റിസ് ഹേമയുടെ മുമ്പിൽ അവർ കാര്യങ്ങൾ കൃത്യമായി പറഞ്ഞു. നിയമപരമായും ഇനി അവർ മുന്നോട്ടു വന്ന് പരാതിപ്പെടണം. സ്ത്രീകൾ ഒളിച്ചിരിക്കേണ്ടവരല്ല, അവർ ധൈര്യമായി മുന്നോട്ടു വരണം.റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ വാസ്തവമുണ്ട്. എന്നാൽ, സിനിമയിൽ പവർ ഗ്രൂപ്പുള്ളതായി അറിയില്ലെന്നും പ്രേംകുമാർ പറഞ്ഞു.

അ​ഷ്ട​മി​രോ​ഹി​ണി​:​ ​ഭ​ക്തി
പ്ര​ക​ർ​ഷ​ത്തി​ൽ​ ​ഗു​രു​വാ​യൂർ

ഗു​രു​വാ​യൂ​ർ​:​ ​അ​ഷ്ട​മി​രോ​ഹി​ണി​ ​ദി​ന​ത്തി​ൽ​ ​ക​ണ്ണ​നെ​ ​ദ​ർ​ശി​ക്കാ​ൻ​ ​പ​തി​നാ​യി​ര​ങ്ങ​ൾ​ ​കൃ​ഷ്ണ​സ​ന്നി​ധി​യി​ലെ​ത്തി.​ ​രാ​വി​ലെ​ ​മൂ​ന്നി​ന് ​നി​ർ​മ്മാ​ല്യ​ദ​ർ​ശ​നം​ ​മു​ത​ൽ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​വ​ൻ​തി​ര​ക്ക് ​അ​നു​ഭ​വ​പ്പെ​ട്ടു.​ ​രാ​വി​ലെ​യും​ ​ഉ​ച്ച​ക​ഴി​ഞ്ഞും​ ​കാ​ഴ്ച​ശീ​വേ​ലി​യും​ ​രാ​ത്രി​ ​വി​ള​ക്കെ​ഴു​ന്നെ​ള്ള​ത്തും​ ​ന​ട​ന്നു.​ ​രാ​വി​ലെ​ ​ന​ട​ന്ന​ ​ശീ​വേ​ലി​ക്ക് ​പെ​രു​വ​നം​ ​കു​ട്ട​ൻ​ ​മാ​രാ​ർ,​തി​രു​വ​ല്ല​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മേ​ളം​ ​അ​ക​മ്പ​ടി​യാ​യി.​ ​ഉ​ച്ച​ക​ഴി​ഞ്ഞ് ​കാ​ഴ്ച​ശീ​വേ​ലി​ക്കും​ ​രാ​ത്രി​ ​വി​ള​ക്കെ​ഴു​ന്നെ​ള്ള​ത്തി​നും​ ​വൈ​ക്കം​ ​ച​ന്ദ്ര​ൻ​ ​(​തി​മി​ല​),​കു​നി​ശ്ശേ​രി​ ​ച​ന്ദ്ര​ൻ​ ​(​മ​ദ്ദ​ളം​)​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​ഞ്ച​വാ​ദ്യ​വും​ ​അ​ക​മ്പ​ടി​ ​സേ​വി​ച്ചു.​ ​വി​ള​ക്കെ​ഴു​ന്നെ​ള്ള​ത്തി​ന് ​ഗു​രു​വാ​യൂ​ർ​ ​ശ​ശി​ ​മാ​രാ​രും​ ​ഗു​രു​വാ​യൂ​ർ​ ​മു​ര​ളി​യും​ ​ചേ​ർ​ന്നു​ള്ള​ ​ഇ​ട​യ്ക്ക​ ​നാ​ഗ​സ്വ​ര​മു​ണ്ടാ​യി.
ദേ​വ​സ്വം​ ​ആ​ന​ത്ത​റ​വാ​ട്ടി​ലെ​ ​കൊ​മ്പ​ൻ​ ​ഇ​ന്ദ്ര​സെ​ൻ​ ​സ്വ​ർ​ണ​ക്കോ​ല​മേ​റ്റി.​ ​കൊ​മ്പ​ൻ​മാ​രാ​യ​ ​വി​ഷ്ണു​വും​ ​ബാ​ല​കൃ​ഷ്ണ​നും​ ​പ​റ്റാ​ന​ക​ളാ​യി.​ ​അ​ഷ്ട​മി​രോ​ഹി​ണി​യു​ടെ​ ​പ്ര​ധാ​ന​ ​വ​ഴി​പാ​ടാ​യ​ ​നെ​യ്യ​പ്പം​ ​രാ​ത്രി​ ​അ​ത്താ​ഴ​പൂ​ജ​യ്ക്ക് ​ഭ​ഗ​വാ​ന് ​നി​വേ​ദി​ച്ചു.​ ​ഇ​ന്ന​ലെ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ന​ട​ന്ന​ ​ക​ണ്ണ​ന്റെ​ ​പി​റ​ന്നാ​ൾ​ ​സ​ദ്യ​യി​ൽ​ ​നാ​ൽ​പ്പ​തി​നാ​യി​ര​ത്തി​ലേ​റെ​ ​ഭ​ക്ത​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement