സാലറി ചലഞ്ച് : മാർഗ നിർദ്ദേശം പുറത്തിറക്കി

Tuesday 27 August 2024 4:19 AM IST

തിരുവനന്തപുരം: വയനാടിനായുള്ള സാലറി ചലഞ്ചിൽ ജീവനക്കാരുടെ അഞ്ചു ദിവസത്തെ ശമ്പളം പിടിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളടങ്ങിയ ഉത്തരവ് സർക്കാർ പുറത്തിറക്കി.

സമ്മതപത്രം നൽകിയ ജീവനക്കാരിൽ നിന്ന് രണ്ടു മുതൽ നാലുവരെ ഗഡുക്കളായി ശമ്പളം പിടിക്കാനാണ് നിർദ്ദേശം. പരമാവധി മൂന്ന് ഗഡുക്കളാണ് അനുവദിക്കുകയെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ആർജിതാവധി സറണ്ടർ ചെയ്യാനും പി.എഫ് വിഹിതത്തിൽ കുറവു ചെയ്ത് അടയ്ക്കാനും അനുമതി നൽകുന്നതിനുള്ള വ്യവസ്ഥകളും ഉത്തരവിലുണ്ട്. അതേസമയം, സമ്മതപത്രം നൽകാത്തവരുടെ ശമ്പളത്തിൽ നിന്ന് അഞ്ചു ദിവസത്തെ വേതനം പിടിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഉത്തരവിൽ ഒന്നും പറയുന്നില്ല.