പുതിയ പെൻഷൻ പദ്ധതി അടുത്ത വർഷം നിലവിൽ വന്നേക്കും, സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ഗുണങ്ങൾ

Tuesday 27 August 2024 1:24 PM IST

തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ പെൻഷൻ പദ്ധതിയുടെ സൂഷ്മമായ വിശദാംശങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. എന്നിരുന്നാലും നിലവിലെ ദേശീയ പെൻഷൻ പദ്ധതി (എൻ.പി.എസ്) യെക്കാൾ മെച്ചമാണ് പുതിയ പദ്ധതിയെന്നാണ് മനസിലാക്കുന്നത്. നിലവിലെ പെൻഷൻ പദ്ധതിയെക്കാൾ കൂടുതൽ കുറഞ്ഞപെൻഷൻകാർക്കുള്ള തുകയിൽ കിട്ടും. ഫാമിലിപെൻഷനും അധികമുണ്ട്. അതോടൊപ്പം വിരമിക്കൽ ആനുകൂല്യം കുറയ്ക്കാതെ നിലനിറുത്തുന്നുമുണ്ട്. വിശദമായ വിവരങ്ങൾ വരുന്നമുറയ്ക്ക് മാത്രമേ അതിന്റെ മറ്റു വശങ്ങൾ മനസിലാക്കാൻ കഴിയുകയുള്ളു.

പുതിയ പെൻഷൻ പദ്ധതി കേരളത്തിന് നടപ്പാക്കേണ്ടിവരുമെന്നാണ് കരുതുന്നത്. ദേശീയ തലത്തിൽ പുതിയ പെൻഷൻ പദ്ധതി വരുമ്പോൾ അതിൽ നിന്ന് വേറിട്ടു നിൽക്കാൻ കേരളത്തിനാകില്ല.മാത്രമല്ല എൻ.പി.എസിനെതിരെ സംസ്ഥാനത്ത് ജീവനക്കാർക്കിടയിൽ അതൃപ്തിയുമുണ്ട്. ഈ സാഹചര്യത്തിൽ പുതിയ പെൻഷൻ പദ്ധതി മെച്ചമാണെങ്കിൽ അത് സ്വീകരിക്കാൻ കേരളം നിർബന്ധിതമാകും.

കൂടാതെ എൻ.പി.എസിൽ നിന്ന് കേന്ദ്രസർക്കാർ യു.പി.എസ് പെൻഷൻ പദ്ധതിയിലേക്ക് മാറുമ്പോൾ ദേശീയ തലത്തിൽ പെൻഷൻ ഫണ്ട് മാനേജ്മെന്റ് വെല്ലുവിളിയായി തീരും. കേരളം യു.പി.എസിലേക്ക് മാറിയില്ലെങ്കിൽ എൻ.പി.എസ് ഫണ്ട് മാനേജ്മെന്റ് കേരളം നേരിട്ട് നിർവ്വഹിക്കുകയോ, കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പരിമിതമായ സൗകര്യം വിനിയോഗിക്കുകയോ വേണ്ടിവരും. അത് ജീവനക്കാരുടെ താത്പര്യങ്ങൾക്ക് ഗുണകരമാകുമെന്ന് കരുതുക വയ്യ.

അതേസമയം സ്റ്റാറ്റ്യൂട്ടറി പെൻഷൻ വ്യവസ്ഥയിലേക്ക് തിരിച്ചുപോകണമെന്നാണ് ജീവനക്കാരുടേയും സംഘടനകളുടേയും ശക്തമായ ആവശ്യം.എന്നാൽ നിലവിലെ സാഹചര്യത്തിൽ സംസ്ഥാനസർക്കാരിന് സ്റ്റാറ്റ്യൂട്ടറി പെൻഷൻ രീതിയിലേക്ക് തിരിച്ചുപോകാനാകുമെന്ന് കരുതുന്നില്ല. അതുകൊണ്ടുതന്നെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ നീട്ടികൊണ്ടുപോകുന്നതെന്നാണ് മനസിലാക്കുന്നത്.

വിമുഖതയ്ക്ക് കാരണം സാമ്പത്തിക ബാദ്ധ്യതതന്നെയാണ്. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ സർക്കാരിന് ഇക്കാര്യത്തിൽ ഉറച്ച നിലപാടെടുക്കാനാകില്ല. ഈ പെൻഷൻ പദ്ധതിയുണ്ടാക്കുന്ന താങ്ങാനാകാത്ത സാമ്പത്തിക ബാദ്ധ്യതയാണ് കേന്ദ്ര,സംസ്ഥാന സർക്കാരുകളെ പിന്നാക്കം വലിക്കുന്നത്. ജനങ്ങളുടെ ആയുസ് കൂടുകയും ജീവിതച്ചെലവ് വർദ്ധിക്കുന്നത് അനുസരിച്ച് ക്ഷാമാശ്വാസം കൂടുന്നതും പെൻഷൻ ചെലവ് കുത്തനെ വർദ്ധിക്കുന്നതിന് കാരണമാകും.ക്ഷാമാശ്വാസം പുതിയ യു.പി.എസ് പെൻഷൻ പദ്ധതിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതിന്റെ ബാദ്ധ്യത സർക്കാരുകൾക്ക് ചുമക്കേണ്ടിവരുന്നില്ല.

അതേസമയം സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ നിന്ന് 2013ൽ എൻ.പി.എസിലേക്ക് മാറിയതുപോലെയല്ല എൻ.പി.എസിൽ നിന്ന് യു.പി.എസ് പെൻഷൻ പദ്ധതിയിലേക്ക് മാറുന്നത്. അത് തികച്ചും സങ്കീർണ്ണമായ നടപടിയാണ്. പുതിയ പെൻഷൻ പദ്ധതിയിൽ ജീവനക്കാരുടെ വിഹിതം കൂട്ടുന്നില്ല. എന്നാൽ സർക്കാർ വിഹിതം വർദ്ധിപ്പിക്കുന്നുണ്ട്. കേന്ദ്രസർക്കാർ 14%ൽ നിന്ന് 18.5% ആയി വർദ്ധിപ്പിക്കുകയാണ്. അത്രയും തുകയുടെ ബാദ്ധ്യത സംസ്ഥാനസർക്കാർ വഹിക്കേണ്ടിവരും. ഒരുപക്ഷേ, മുൻകാലപ്രാബല്യത്തോടെ തന്നെ നൽകേണ്ടിവരും.അത് വൻ സാമ്പത്തിക ചെലവാണുണ്ടാക്കുക.

പു​തി​യ​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​സ്.​എം.​വി​ജ​യാ​ന​ന്ദി​ന്റെ​ ​സ്റ്റോ​റി​ക്ക് ​ഒ​പ്പം​ ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ ​ടേ​ബിൾ

1.​പെ​ൻ​ഷൻ
2.​ജീ​വ​ന​ക്കാ​രു​ടെ​ ​വി​ഹി​തം
3.​പെ​ൻ​ഷ​ൻ​ ​ക​മ്മ്യൂ​ട്ട് ​ചെ​യ്യാ​വു​ന്ന​ത്
4.​ജി.​പി.​എ​ഫ്
5.​ഗ്രാ​റ്റു​വി​റ്റി
6.​ക്ഷാ​മാ​ശ്വാ​സം
7.​വി.​ആ​ർ.​എ​സ് ​എ​ടു​ത്താ​ലു​ള്ള​ ​പെ​ൻ​ഷൻ
8.​കു​റ​ഞ്ഞ​പെ​ൻ​ഷൻ
9.​സ​ർ​വ്വീ​സി​ലി​രു​ന്ന് ​മ​രി​ച്ചാ​ലു​ള്ള​ ​കു​ടും​ബ​പെ​ൻ​ഷൻ

പ​ഴ​യ​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​(​സാ​റ്റ്യൂ​റ്റ​റി​ ​പെ​ൻ​ഷ​ൻ)
1.​അ​വ​സാ​നം​ ​വാ​ങ്ങി​യ​ ​ശ​മ്പ​ള​ത്തി​ന്റെ​ ​പ​കു​തി
2.​വേ​ണ്ട
3.​അ​ർ​ഹ​മാ​യ​ത് ​മു​ഴു​വൻ
4.​ഉ​ണ്ട്.
5.​കി​ട്ടും
6.​വ​ർ​ഷ​ത്തി​ൽ​ ​ര​ണ്ടു​ത​വ​ണ​ ​കൂ​ട്ടി​കി​ട്ടും
7.​വി.​ആ​ർ.​എ​സ്.​എ​ടു​ക്കു​ന്ന​ ​ദി​വ​സം​ ​മു​ത​ൽ​ ​പെ​ൻ​ഷൻ
8.9000​ ​രൂപ
9.​അ​ടി​സ്ഥാ​ന​ശ​മ്പ​ള​ത്തി​ന്റെ​ 60​%​ ​അ​ല്ലെ​ങ്കി​ൽ​ 30​%​കു​ടും​ബ​പെ​ൻ​ഷൻ


നി​ല​വി​ലു​ള്ള​ ​ദേ​ശീ​യ​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​(​എ​ൻ.​പി.​എ​സ്)
1.​ശ​മ്പ​ള​വു​മാ​യി​ ​ബ​ന്ധ​മി​ല്ല,​പെ​ൻ​ഷ​ൻ​ഫ​ണ്ടി​ലെ​ ​തു​ക​യ്ക്ക് ​അ​നു​പാ​തി​കം
2.10%
3.60​%​ ​മാ​ത്രം
4.​ഇ​ല്ല,
5.​കി​ട്ടും
6.​ഇ​ല്ല.
7.​പെ​ൻ​ഷ​ൻ​ഫ​ണ്ട് ​വി​ഹി​ത​ത്തി​ന്റെ​ 20​%​കി​ട്ടും,​തു​ട​ർ​ന്ന് ​പെ​ൻ​ഷ​നും​ ​കി​ട്ടും
8.​ഇ​ല്ല,
9.60​വ​യ​സാ​കു​ന്ന​ ​കാ​ലം​വ​രെ​ ​അ​ടി​സ്ഥാ​ന​ശ​മ്പ​ള​ത്തി​ന്റെ​ ​പ​കു​തി,​പി​ന്നീ​ട് 30​%​കു​ടും​ബ​പെ​ൻ​ഷൻ

#​പു​തി​യ​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​(​യു.​പി.​എ​സ്)
1.​അ​വ​സാ​നം​ ​വാ​ങ്ങി​യ​ ​ശ​മ്പ​ള​ത്തി​ന്റെ​ ​പ​കു​തി
2.10%
3.​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.
4.​ഇ​ല്ല.
5.​കി​ട്ടും
6.​വ​ർ​ഷ​ത്തി​ൽ​ ​ര​ണ്ടു​ത​വ​ണ​ ​കൂ​ട്ടി​കി​ട്ടും
7.​വി​ര​മി​ക്കാ​നു​ള്ള​ ​പ്രാ​യ​മാ​കു​ന്ന​ദി​വ​സം​ ​മു​ത​ൽ​ ​പെ​ൻ​ഷൻ
8.10000​രൂപ
9.30​%​കു​ടും​ബ​പെ​ൻ​ഷൻ

പെൻഷൻ പദ്ധതി: വിദഗ്ദ്ധ സമിതിയെ നിയോഗിച്ചേക്കും

ജീവനക്കാർക്ക് കേന്ദ്രസർക്കാർ പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചതോടെ അത് കേരളത്തിൽ നടപ്പാക്കണോ എന്നതിലടക്കം പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചേക്കും. കേന്ദ്രം പ്രഖ്യാപിച്ച പുതിയ പദ്ധതി വേണോ, ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന ബദൽ പെൻഷൻ പദ്ധതി നടപ്പാക്കണോ, പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് മടങ്ങണോ എന്നതടക്കം സമിതി പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും സർക്കാർ തീരുമാനമെടുക്കുക.

നിലവിലെ എൻ.പി.എസ് പദ്ധതി ഒഴിവാക്കി 2025 ഏപ്രിൽ മുതലാണ് കേന്ദ്രത്തിന്റെ പുതിയ പെൻഷൻ പദ്ധതി നിലവിൽ വരുന്നത്. അതിനു ശേഷമായിരിക്കും സംസ്ഥാനങ്ങൾ അതിൽ ചേരുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. അതിനാൽ സർക്കാരിന് സാവകാശം കിട്ടും. പുതിയ പദ്ധതി നടപ്പാക്കിയാലും പ്രത്യേക പദ്ധതി കൊണ്ടുവന്നാലും അതുണ്ടാക്കുന്ന സാമ്പത്തിക ബാദ്ധ്യത എത്രയെന്നു പരിശോധിച്ച ശേഷമായിരിക്കും തീരുമാനം.

സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി മാറ്റി ദേശീയ പെൻഷൻ പദ്ധതി നടപ്പാക്കിയത് 2013ലാണ്. 2016ൽ അധികാരത്തിലേറിയ ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു എൻ.പി.എസ് പദ്ധതിയിൽ നിന്ന് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചുപോകുക എന്നത്. എന്നാൽ അതിന് അന്ന് തടസമായി നിന്നത് എൻ.പി.എസിൽ നിക്ഷേപിച്ച തുക തിരിച്ചുകിട്ടുമോ എന്നതും പഴയ പെൻഷൻ പദ്ധതിയിലേക്ക് പോകുമ്പോഴുള്ള വൻ സാമ്പത്തിക ബാദ്ധ്യതയുമായിരുന്നു. കേരളത്തിന്റെ 8,03,411കോടി രൂപയാണ് എൻ.പി.എസിലുള്ളത്. സംസ്ഥാനത്തെ 5.25ലക്ഷം ജീവനക്കാരിൽ 2ലക്ഷം പേരാണ് നിലവിൽ എൻ.പി.എസിലുള്ളത്.

Advertisement
Advertisement