'അക്യുപംഗ്ചർ കൗൺസിൽ തുടങ്ങും'

Tuesday 27 August 2024 6:40 PM IST

കൊച്ചി: ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ അംഗീകരിച്ചതും ഇന്ത്യയിൽ മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കൗൺസിൽ നിലവിൽ വന്നിട്ടുള്ളതുമായ അക്യുപംഗ്ചർ ചികിത്സയ്ക്ക് കേരളത്തിൽ കൗൺസിൽ കൊണ്ടുവരാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് അക്യുപംഗ്ചർ ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു.
ഷൊർണൂരിൽ നടന്ന യോഗത്തിൽ ഉമ്മർ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. മൻസൂർ വാണിയമ്പലം, റഫീഖ് വെന്നിയൂർ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി യൂസുഫ് ഫറൂഖ് (രക്ഷാധികാരി), ഉമർ ഗുരുക്കൾ (പ്രസിഡന്റ്), ആൽബർട്ട് മൈക്കിൾ, യു. കേശവദേവ് (വൈസ് പ്രസിഡന്റുമാർ), മൻസൂർ കെ. വാണിയമ്പലം (ജനറൽ സെക്രട്ടറി), സറീന ജാസ്മിൻ, ഹാരിസ് കോട്ടയ്ക്കൽ
(ജോയിന്റ് സെക്രട്ടറിമാർ) , മുഹമ്മദ് റഫീഖ് വെന്നിയൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. രണ്ടാം സംസ്ഥാന സമ്മേളനം ഒക്ടോബറിൽ കോഴിക്കോട് നടക്കുമെന്ന് യോഗം അറിയിച്ചു.

Advertisement
Advertisement