'ചോപ്പിന്റെ സമരസാക്ഷ്യങ്ങൾ' ഇന്ന് പ്രകാശനം ചെയ്യും
ചെറുവത്തൂർ: കേരളത്തിലെ വിശിഷ്യ, ഉത്തരമലബാറിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അധികമാരുമറിയാത്ത ജീവിതങ്ങളിലേക്ക് വെളിച്ചംവീശുന്ന, സി. അമ്പുരാജ് എഴുതി കരിമ്പന പുസ്തകം പ്രസിദ്ധീകരിച്ച 'ചോപ്പിന്റെ സമരസാക്ഷ്യങ്ങൾ' എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. ഉച്ചയ്ക്ക് ശേഷം 2.30ന് നീലേശ്വരം മുൻസിപ്പാലിറ്റി ടൗൺഹാളിൽ (കോട്ടപ്പുറം) നടക്കുന്ന പരിപാടിയിൽ മുൻ എം.പി. പി. കരുണാകരനിൽ നിന്ന് കഥാകൃത്ത് പി.വി. ഷാജികുമാർ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും. സരേന്ദ്രൻ കുത്തനൂർ സ്വാഗതം പറയും. പ്രൊഫ. കെ.പി ജയരാജൻ അദ്ധ്യക്ഷത വഹിക്കും. മാദ്ധ്യമ പ്രവർത്തകൻ കെ. ബാലകൃഷ്ണൻ പുസ്തക പരിചയം നടത്തും. കെ.പി സതീഷ് ചന്ദ്രൻ, വി.കെ രവീന്ദ്രൻ, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ഡോ. വി.പി.പി മുസ്തഫ, പി.പി മുഹമ്മദ് റാഫി, എ.വി അനിൽകുമാർ, എം. രാജൻ, സി.പി. ശുഭ, പി. വേണുഗോപാലൻ എന്നിവർ സംബന്ധിക്കും. സി. അമ്പുരാജ് മറുമൊഴി നടത്തും.