അമീബിക് മസ്തിഷ്‌ക ജ്വരം: സർക്കാർ ഗവേഷണത്തിന്

Wednesday 28 August 2024 12:00 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥീരികരിച്ച സാഹചര്യത്തിൽ സർക്കാർ ഇത് സംബന്ധിച്ച് ഗവേഷണം നടത്തും.മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിദഗ്ദ്ധരുടെ യോഗത്തിലാണ് തീരുമാനം.

ഒരേ ജല സ്രോതസ് ഉപയോഗിച്ചവരിൽ ചിലർക്ക് മാത്രം രോഗം വരാനുള്ള കാരണം കണ്ടെത്താൻ ഐ.സി.എം.ആറിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയുടേയും സഹായത്തോടെ കേസ് കൺട്രോൾ പഠനം നടത്തും. അമീബയുടെ വളർച്ചയെ സഹായിക്കുന്ന ജൈവികവും അജൈവികവുമായ ഘടകങ്ങളെപ്പറ്റിയുള്ള പഠന റിപ്പോർട്ട് കേരള യൂണിവേഴ്സിറ്റിയുടെ എൻവെയർമെന്റ് എൻജിനിയറിംഗ് വിഭാഗവും മലിനീകരണ നിയന്ത്രണ ബോർഡും യോഗത്തിൽ അവതരിപ്പിച്ചു. കേരളത്തിലെ ജലാശയങ്ങളിലെ അത്തരം സാഹചര്യങ്ങൾ വിലയിരുത്തുന്നതിനൊപ്പം രോഗപ്രതിരോധത്തിനായി ആക്ഷൻ പ്ലാൻ രൂപീകരിക്കാനും തീരുമാനിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ,മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.റീത്ത, ഐ.സി.എം.ആർ സയന്റിസ്റ്റ് ഡോ.അനൂപ് വേലായുധൻ, തോന്നയ്ക്കൽ ഐ.എ.വി ഡയറക്ടർ ഡോ.ശ്രീകുമാർ,സംസ്ഥാന പൊലൂഷൻ കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി ഷീല മോസിസ് ,അടെൽക് പ്രിൻസിപ്പൽ ഡോ. മായ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടർ ഡോ.സുനിജ

തുടങ്ങിയവർ പങ്കെടുത്തു.

പരിശോധനകൾ

ഐ.എ.വിയിൽ

ഗവേഷണത്തിന്റെ ഭാഗമായുള്ള പരിശോധനകൾ തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലാവും നടക്കുക. .ജലാശയങ്ങളിൽ നിന്നുള്ള സാമ്പിളുകളും രോഗലക്ഷണങ്ങളുവരുടെ സാമ്പിളുകളും ഇവിടെ പരിശോധിക്കും.ഗവേഷണത്തിന് നേതൃത്വം നൽകുന്ന വിദഗ്ദ്ധർ രോഗബാധിതരുമായി സംസാരിക്കും.

ഏ​കീ​കൃ​ത​ ​പെ​ൻ​ഷ​ൻ:
സ​തേ​ൺ​ ​റെ​യി​ൽ​വെ​യിൽ
62,706​ ​പേ​ർ​ക്ക് ​പ്ര​യോ​ജ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ്ര​ഖ്യാ​പി​ച്ച​ ​ഏ​കീ​കൃ​ത​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​ ​റെ​യി​ൽ​വെ​ ​അം​ഗീ​ക​രി​ച്ചു.​ ​സ​തേ​ൺ​ ​റെ​യി​ൽ​വെ​യി​ൽ​ 62,706​ ​പേ​ർ​ക്കും​ ​തി​രു​വ​ന​ന്ത​പു​രം​ ​ഡി​വി​ഷ​നി​ൽ​ 7487​ ​പേ​ർ​ക്കും​ ​പു​തി​യ​ ​പ​ദ്ധ​തി​യു​ടെ​ ​പ്ര​യോ​ജ​നം​ ​ല​ഭി​ക്കും.
പ​ഴ​യ​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​യി​ലേ​ക്ക് ​മ​ട​ങ്ങി​പ്പോ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​സം​ഘ​ട​ന​ക​ളും​ ​പു​തി​യ​ ​തീ​രു​മാ​നം​ ​അം​ഗീ​ക​രി​ച്ച​താ​യി​ ​സ​തേ​ൺ​ ​റെ​യി​ൽ​വെ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഫൈ​നാ​ൻ​സ് ​അ​ഡ്വൈ​സ​ർ​ ​മാ​ള​വി​ക​ ​ഘോ​ഷ് ​മോ​ഹ​ൻ,​ ​പ്രി​ൻ​സി​പ്പ​ൽ​ ​ചീ​ഫ് ​പേ​ഴ്സ​ണ​ൽ​ ​മാ​നേ​ജ​ർ​ ​കെ.​ ​ഹ​രി​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
സ​തേ​ൺ​ ​റെ​യി​ൽ​വെ​യി​ൽ​ ​ആ​കെ​യു​ള്ള​ 81,311​ ​ജീ​വ​ന​ക്കാ​രി​ൽ​ 18,605​ ​പേ​ർ​ ​പ​ഴ​യ​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​യി​ലു​ള്ള​വ​രാ​ണ്.​ ​ദേ​ശീ​യ​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​യി​ലു​ള്ള​ ​(​എ​ൻ.​പി.​എ​സ്)​ 62,706​ ​പേ​ർ​ ​പു​തി​യ​ ​പ​ദ്ധ​തി​യി​ലും​ ​അം​ഗ​ങ്ങ​ളാ​കും.​ ​ബാ​ക്കി​യു​ള്ള​വ​ർ​ക്ക് ​ഏ​ത് ​പ​ദ്ധ​തി​ ​വേ​ണ​മെ​ന്ന് ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​അ​വ​സ​ര​മു​ണ്ട്.
തി​രു​വ​ന​ന്ത​പു​രം​ ​ഡി​വി​ഷ​നി​ൽ​ ​ആ​കെ​യു​ള്ള​ 10,000​ ​ജീ​വ​ന​ക്കാ​രി​ൽ​ 7487​ ​പേ​രാ​ണ് ​എ​ൻ.​പി.​എ​സി​ലു​ള്ള​തെ​ന്നും​ ​ഇ​വ​രെ​ ​യു.​പി.​എ​സി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ​വ​ഴി​ 30​ ​കോ​ടി​യു​ടെ​ ​അ​ധി​ക​ ​ബാ​ദ്ധ്യ​ത​യു​ണ്ടാ​കു​മെ​ന്നും​ ​അ​സി​സ്റ്റ​ന്റ് ​ഡി​വി​ഷ​ണ​ൽ​ ​മാ​നേ​ജ​ർ​ ​എം.​ആ​ർ.​ ​വി​ജി​ ​പ​റ​ഞ്ഞു.​ ​കു​റ​ഞ്ഞ​ത് 25​ ​വ​ർ​ഷം​ ​സ​ർ​വീ​സു​ള്ള​വ​ർ​ക്ക് ​അ​വ​സാ​ന​ 12​ ​മാ​സ​ത്തെ​ ​ശ​രാ​ശ​രി​ ​അ​ടി​സ്ഥാ​ന​ ​ശ​മ്പ​ള​ത്തി​ന്റെ​ 50​ ​ശ​ത​മാ​ന​വും​ ​പ​ത്ത് ​വ​ർ​ഷം​ ​സ​ർ​വീ​സു​ള്ള​വ​ർ​ക്ക് ​കു​റ​ഞ്ഞ​ത് 10,000​ ​രൂ​പ​യും​ ​പെ​ൻ​ഷ​ൻ​ ​കി​ട്ടും.​ ​പു​തി​യ​ ​പ​ദ്ധ​തി​ ​വി​ജ്ഞാ​പ​നം​ ​ചെ​യ്ത​തി​ന് ​ശേ​ഷം​ ​ഇ​തി​ന്റെ​ ​പ്ര​യോ​ജ​ന​ങ്ങ​ളെ​ ​കു​റി​ച്ച് ​ജീ​വ​ന​ക്കാ​ർ​ക്ക് ​ബോ​ധ​വ​ത്ക​ര​ണം​ ​ന​ൽ​കും.

Advertisement
Advertisement