ഓണപ്പരീക്ഷ സെപ്തംബർ മൂന്നു മുതൽ 12 വരെ

Wednesday 28 August 2024 4:09 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണപ്പരീക്ഷ സെപ്തംബർ മൂന്നിന് ആരംഭിച്ച് 12 ന് അവസാനിക്കും. ഒന്ന് മുതൽ 10 വരെ ക്ളാസുകൾക്ക് രാവിലെ 10 മുതൽ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞുള്ള പരീക്ഷകൾ രണ്ടു മുതൽ 4.15 വരെ ആയിരിക്കും. രണ്ട് മണിക്കൂറാണ് പരീക്ഷാസമയം. ഹൈസ്കൂളിന് മൂന്നിന് ആരംഭിക്കുമ്പോൾ എൽ.പി, യു.പി വിഭാഗങ്ങൾക്കും പ്ളസ് ടുവിനും നാലാംതീയതിയാണ് പരീക്ഷ ആരംഭിക്കുന്നത്.

പ്ളസ് ടുവിന് രാവിലെ 9.30 നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ 1.30 നുമാണ് ആരംഭിക്കുന്നത്. 15 മിനിറ്റ് കൂൾ ഓഫ് ടൈം ആയും ക്രമീകരിച്ചിട്ടുണ്ട്. ഓണാവധി 13 ന് ആരംഭിക്കുമെങ്കിലും പരീക്ഷദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ 13ന് നടത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Advertisement
Advertisement