ജയ് ഷാ ഐ.സി.സി ചെയർമാൻ

Tuesday 27 August 2024 11:36 PM IST

ദുബായ് : ഇന്ത്യൻക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറിയായ ജയ് ഷാ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ചെയർമാൻ ന്യൂസിലാൻഡുകാരനായ ഗ്രെഗ് ബാർക്ലെ മൂന്നാമൂഴത്തിന് താൽപര്യമില്ലെന്ന് അറിയിച്ചതോടെയാണ് ജയ് ഷായ്ക്ക് നറുക്ക്ത് വീണത്. നിലവിലെ ചെയർമാന് ഈ വർഷം നവംബർ വരെയാണ് കാലാവധി. തുടർന്ന് പുതിയ ചെയർമാനെ കണ്ടെത്തണം. നന്നലെയായിരുന്നു നാമനിർദേശ പത്രിക നൽകാനുള്ള അവസാന സമയം. ജയ്‌ ഷാ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് കൂടാതെ ജയ് ഷാ ചെയർമാനാവുകയായിരുന്നു. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണയുള്ളതിനാലാണ് ജയ് ഷായ്ക്ക് എതിരെ മത്സരം ഇല്ലാതെ വന്നത്.

  • കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനായ ജയ് ഷാ ഐ.സി.സി ചെയർമാനാകുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്.
  • ഐ.സി.സിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി ചെയർമാനാണ് 35കാരനായ ജയ് ഷാ .
  • ജഗ്‌മോഹൻ ഡാൽമിയ, ശരദ് പവാർ,എൻ. ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവരാണ് ഇതിന് മുമ്പ് ഐ.സി.സി തലപ്പത്തെത്തിയ ഇന്ത്യക്കാർ.
  • ബി.സി.സി.ഐ സെക്രട്ടറി പദത്തിൽ ജയ് ഷായ്ക്ക് ഒരു വർഷം കൂടി കാലാവധിയുണ്ട്.
Advertisement
Advertisement