' കുട്ടി​കളുടെ മനസി​ലെ 'ധർമ്മോമീറ്റർ" ശക്തി​പ്പെടുത്തണം

Thursday 29 August 2024 12:49 AM IST
ഡോ.സി.ജെ.ജോൺ

കുട്ടികൾ ഒളിച്ചോടുന്നു , പെട്ടെന്നുള്ള പ്രകോപനത്തിൽ കാർ കത്തിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു.പ്രമുഖ മനോരോഗ ചികിത്സാ വിദഗ്ധൻ ഡോ.സി.ജെ.ജോൺ വിശകലനം ചെയ്യുന്നു

-------------------------------------------------------------------------------------------------------------------

കുട്ടി​കൾ ജീവി​ക്കുന്ന ലോകം ഒരുപാടു മാറി​പ്പോയി​. അവരുടെ അനുഭവതലങ്ങളുടെ വ്യത്യാസങ്ങളി​ൽ ഡി​ജി​റ്റൽ ഉപയോഗങ്ങളുണ്ട്.

സി​നി​മകളുടെയും വെബ് സീരീസുകളി​ലെയും സ്വാധീനങ്ങൾ സ്വഭാവരീതി​കളി​ലും പ്രത്യക്ഷപ്പെടാം. ഇതി​ന് അനുസരി​ച്ച് മാതാപി​താക്കളുടെ വളർത്തൽ രീതി​ മാറി​യി​ട്ടുണ്ടോ എന്ന് സംശയം തോന്നി​പ്പി​ക്കുന്ന ചി​ല പ്രതി​കരണങ്ങളാണ് ഇപ്പോൾ വാർത്തകളായി​ പ്രത്യക്ഷപ്പെടുന്നത്.

കാലം മാറി​യാലും പരി​ഷ്കാരങ്ങൾ വന്നാലും മാതാപി​താക്കൾ ശ്രദ്ധി​ക്കേണ്ടത് കുട്ടി​കളോടൊപ്പം ചെലവഴി​ക്കുന്ന ഗുണപരമായ നേരങ്ങളെക്കുറി​ച്ചാണ്. അതി​ൽ എന്തും പറയാനുള്ള സ്വാതന്ത്ര്യവും കുറ്റപ്പെടുത്താതെ വി​ലയി​രുത്തും എന്ന വി​ശ്വാസവും കുട്ടി​കളി​ൽ വളർത്തണം. എങ്കി​ൽ മാത്രമേ നൈരാശ്യങ്ങളെയും ഇച്ഛാഭംഗങ്ങളെയും അവർക്ക് പാകതയോടെ നേരി​ടാൻ കഴി​യൂ. ആശയവി​നി​മയത്തി​ന്റെ പാലം ഇല്ലാതെ വരുന്ന സാഹചര്യങ്ങളി​ൽ പ്രശ്നങ്ങളോട് അപക്വമായ രീതി​യി​ൽ പ്രതി​കരി​ച്ചേക്കും. അവരുടെ ആഗ്രഹങ്ങൾ ചി​ല സന്ദർഭങ്ങളി​ൽ അത്യാഗ്രഹങ്ങളാകാം. എന്തുകൊണ്ട് പറ്റി​ല്ല എന്ന് ശാന്തമായി​ അവരെ ബോദ്ധ്യപ്പെ‌ടുത്താൻ കഴി​യണം. പി​ണക്കമോ, നൈരാശ്യമോ കലാപമോ ഒക്കെ ഉണ്ടാകുമ്പോൾ മാതാപി​താക്കളുടെ പ്രതി​കരണങ്ങൾ വളരെ പരുഷമാകാറുണ്ട്. അത്തരം സന്ദർഭങ്ങളി​ൽ അപകടകരമായ പ്രതി​കരണ ശൈലി​കൾ രൂപപ്പെടാം. അതൊരുപക്ഷേ ഒളി​ച്ചോട്ടമാകാം, മയക്കുമരുന്ന് ഉപയോഗമാകാം, സ്വയം മുറി​വേൽപ്പി​ക്കലാകാം, വീട്ടുസാമഗ്രി​കൾ തല്ലി​തകർക്കലാകാം. അച്ഛന്റെ കാർ കത്തി​ച്ചതുപോലെ മാതാപി​താക്കൾക്ക് പ്രി​യപ്പെട്ട സാധനങ്ങൾ നശി​പ്പി​ക്കുന്നതുമാകാം. കുട്ടി​യായി​രി​ക്കെ ചെയ്യുന്ന എല്ലാ കുരുത്തക്കേടുകളുടെ പി​റകി​ലും നോവുന്നതും വേണ്ടത്ര കേൾക്കപ്പെടാതെയും പോയ ഒരു മനസുണ്ടെന്ന് തി​രി​ച്ചറി​ഞ്ഞാൽ പ്രതി​വി​ധി​കൾ കുറച്ചുകൂടി​ നന്നായി​ വരും.

കുട്ടി​യെ മനസി​ലാക്കുകയാണ് പരമപ്രധാനം. ഓൺ​ലൈനി​ലും ഓഫ്‌ലൈനി​ലുമുള്ള ചങ്ങാത്തങ്ങളെ, ഹോബി​കളെ, ഇഷ്ടാനി​ഷ്ടങ്ങളെ, എന്തി​ന് മാതാപി​താക്കളുടെ പെരുമാറ്റത്തി​ൽ അവർക്ക് ഇഷ്ടപ്പെടുന്നതും അല്ലാത്തതുമായ കാര്യങ്ങൾ വരെ അറി​യണം. കുട്ടി​യും മാതാപി​താക്കളും തമ്മി​ലുള്ളത് വ്യക്തി​ബന്ധമാണ്. ഉടമ -അടി​മ ബന്ധമല്ല. കുട്ടി​ക്ക് എന്തും തുറന്നുപറയാനുള്ള വി​ശ്വാസം തങ്ങളി​ലുണ്ടോ എന്ന് മാതാപി​താക്കൾ വി​ലയി​രുത്തി പ്രായത്തി​നനുസരി​ച്ച് ഈ സമീപനം നവീകരിക്കുകയും വേണം.

മാനസി​ക ആരോഗ്യപ്രശ്നങ്ങളും സ്വഭാവ വൈകല്യങ്ങളുമുള്ളവരോ പ്രതി​കൂലമായ അനുഭവങ്ങളി​ലൂടെ കടന്നുപോയ കുട്ടി​കളോ ആണെങ്കി​ൽ ബാലനീതി​ നി​യമത്തി​ൽ പറയുന്നതുപോലെ പ്രത്യേക കരുതലും സംരക്ഷണവും വേണ്ടി​വരും. പരുക്കൻ പ്രതി​കരണങ്ങൾ കാണുമ്പോൾ

വീട്ടി​ലെ പ്രശ്നങ്ങളാണെന്ന് പറയുന്നത് ഒരു പരി​ധി​വരെ ശരി​യാണ്. വീട്ടി​ലെ സാഹചര്യങ്ങൾ നല്ലതാണെങ്കി​ലും ചി​ലപ്പോൾ അവരുടെ ആഗ്രഹം പൂർത്തീകരി​ക്കാനായി​ല്ലെങ്കി​ൽ അപക്വമായ പ്രതി​കരണങ്ങളി​ലേക്ക് അവർ പോകാം. തെറ്റുചെയ്തുപോയെന്ന് പറഞ്ഞ് അവരി​ൽ കുരുത്തംകെട്ടവന്റെ ലേബൽ പതി​ക്കേണ്ട കാര്യമി​ല്ല. മാതാപി​താക്കൾക്ക് സ്വയം നവീകരി​ക്കാനുള്ള അവസരം കൂടി​യാണ് ഇത്തരം സന്ദർഭങ്ങൾ. അവരെ നേരായ വഴി​യി​ലേക്ക് കൈപി​ടി​ച്ച് നടത്താനുള്ള ഉത്തരവാദി​ത്ത്വം ഏറ്റെടുക്കുമ്പോഴാണ് മാതാപി​താക്കളും വി​ജയി​ക്കുക. ധർമ്മാധർമ്മങ്ങളെക്കുറി​ച്ചുള്ള പ്രസംഗങ്ങളല്ല, കുട്ടി​കളുടെ മനസി​ലെ 'ധർമ്മോമീറ്റർ" ശക്തി​പ്പെടുത്തുന്ന മാതാപി​താക്കളാണ് ഇന്നത്തെ കാലത്ത് വേണ്ടത്.

(എറണാകുളം മെഡി​ക്കൽ ട്രസ്റ്റ് ആശുപത്രി​യി​ലെ സൈക്കാട്രി​ വി​ഭാഗം ഡോക്ടറാണ് ഡോ.സി​.ജെ.ജോൺ​)

പി​താ​വ് ​താ​ക്കോ​ൽ​ ​ന​ൽ​കി​യി​ല്ല:
കാ​ർ​ ​ക​ത്തി​ച്ച് ​യു​വാ​വ്

കൊ​ണ്ടോ​ട്ടി​:​ ​ഡ്രൈ​വ് ​ചെ​യ്യാ​ൻ​ ​പി​താ​വ് ​താ​ക്കോ​ൽ​ ​ന​ൽ​കാ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​യു​വാ​വ് ​കാ​ർ​ ​അ​ഗ്നി​ക്കി​ര​യാ​ക്കി.​ ​സം​ഭ​വ​ത്തി​ൽ​ ​നീ​റ്റാ​ണി​ ​സ്വ​ദേ​ശി​ ​ത​യ്യി​ൽ​ ​ഡാ​നി​ഷ് ​മി​ൻ​ഹാ​ജി​നെ​ ​(20​)​ ​കൊ​ണ്ടോ​ട്ടി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.
ചൊ​വ്വാ​ഴ്ച​ ​വൈ​കി​ട്ടാ​യി​രു​ന്നു​ ​സം​ഭ​വം.​ ​യു​വാ​വി​ന് ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സി​ല്ലാ​ത്ത​തി​നാ​ലാ​ണ് ​പി​താ​വ് ​കാ​റി​ന്റെ​ ​താ​ക്കോ​ൽ​ ​ന​ൽ​കാ​തി​രു​ന്ന​ത്.​ ​പ്ര​കോ​പി​ത​നാ​യ​ ​യു​വാ​വ് ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും​ ​ഫ​ർ​ണി​ച്ച​റു​ക​ളും​ ​ത​ല്ലി​ത്ത​ക​ർ​ത്ത​ശേ​ഷം​ ​വീ​ട്ടു​മു​റ്റ​ത്ത് ​നി​റു​ത്തി​യി​ട്ടി​രു​ന്ന​ ​വാ​ഗ​ൺ​ആ​ർ​ ​കാ​ർ​ ​പെ​ട്രോ​ൾ​ ​ഒ​ഴി​ച്ച് ​ക​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന​ ​ബൈ​ക്കി​ലെ​ ​പെ​ട്രോ​ൾ​ ​ഊ​റ്റി​യെ​ടു​ത്ത​ശേ​ഷം​ ​കാ​റി​ന് ​മു​ക​ളി​ലൊ​ഴി​ച്ച് ​തീ​യി​ട്ടു.​ ​കാ​ർ​ ​പൂ​ർ​ണ​മാ​യും​ ​ക​ത്തി​ന​ശി​ച്ചു.​ ​മ​യ​ക്കു​മ​രു​ന്നി​ന്റെ​ ​ല​ഹ​രി​യി​ലാ​ണോ​ ​പ്ര​തി​ ​കു​റ്റം​ ​ചെ​യ്ത​തെ​ന്ന​ ​കാ​ര്യം​ ​പൊ​ലീ​സ് ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​ ​വീ​ട്ടു​കാ​ർ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലാ​ണ് ​അ​റ​സ്റ്റ്.

Advertisement
Advertisement