കണ്ണൂർ യൂണി. അറിയിപ്പുകൾ
Sunday 04 August 2019 12:42 AM IST
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി. ടെക്. ഡിഗ്രി (പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർക്ക് ലിസ്റ്റ് ലഭ്യമാക്കുന്ന തീയതി പിന്നീട് അറിയിക്കും. പുനർമൂല്യനിർണ്ണയത്തിനും സൂഷ്മപരിശോധനയ്‌ക്കും പകർപ്പിനുമുള്ള അപേക്ഷകൾ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം 17 ന് വൈകുന്നേരം 5 വരെ സ്വീകരിക്കും.