ആധാരമെഴുത്തുകാർക്ക് 5000 രൂപ ഉത്സവബത്ത

Saturday 31 August 2024 4:36 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരമെഴുത്തുകാർ,​ പകർപ്പെഴുത്തുകാർ,​ സ്റ്റാമ്പ് വെണ്ടർമാർ,​ ക്ഷേമനിധി പെൻഷൻകാർ എന്നിവർക്ക് ഓണക്കാല ഉത്സവബത്തയായി 5000 രൂപ അനുവദിച്ചു. മുൻവർഷത്തേക്കാൾ 500 രൂപ കൂടുതലാണിത്. ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേമനിധി ബോർഡ് 10 ലക്ഷം രൂപ നൽകും.

Advertisement
Advertisement