എം.ബി.ബി.എസ് ആദ്യ അലോട്ട്മെന്റ്: സർക്കാരിൽ അവസാന റാങ്ക് 746, സ്വാശ്രയത്തിൽ 8287
തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് 5831 വിദ്യാർത്ഥികൾക്ക്. ഒന്നാം റാങ്ക് ജേതാവ് കോഴിക്കോട് മെഡിക്കൽ കോളേജിലും രണ്ടാം റാങ്കുകാരൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശനം നേടി. എം.ബി.ബി.എസിന് സ്റ്റേറ്റ് മെരിറ്റിൽ അലോട്ട്മെന്റ് ലഭിച്ച അവസാന റാങ്ക് ഗവ. മെഡിക്കൽ കോളേജുകളിൽ 746ആണ്. ഇത് എറണാകുളം ഗവ. മെഡിക്കൽ കോളേജിലാണ്. സ്വാശ്രയ കോളേജുകളിൽ തൊടുപുഴ അൽ-അസ്ഹറിലെ 8287 ആണ് അവസാന റാങ്ക്.
മറ്റ് കോളേജുകളിലെ സ്റ്രേറ്റ് മെരിറ്റിലെ അവസാന റാങ്ക് ഇങ്ങനെ- ആലപ്പുഴ മെഡിക്കൽ കോളേജ്- 656, കോഴിക്കോട് മെഡിക്കൽ കോളേജ്- 215, കൊല്ലം മെഡിക്കൽ കോളേജ്- 744, കണ്ണൂർ മെഡിക്കൽ കോളേജ്- 738, കോട്ടയം മെഡിക്കൽ കോളേജ്- 468, മഞ്ചേരി മെഡിക്കൽ കോളേജ്- 743, തൃശൂർ മെഡിക്കൽ കോളേജ്- 527, തിരുവനന്തപുരം മെഡിക്കൽ കോളേജ്- 327, വയനാട് ഡി.എം- 8126, തൃശൂർ അമല- 2430, കൊല്ലം അസീസിയ- 6522, തിരുവല്ല ബിലീവേഴ്സ്- 3064, പെരിന്തൽമണ്ണ എം.ഇ.എസ്- 3138, വെഞ്ഞാറമൂട് ഗോകുലം- 3679, തൃശൂർ ജൂബിലി- 2019, കോഴിക്കോട് കെ.എം.സി.ടി- 5090, ഒറ്റപ്പാലം പി.കെ ദാസ്- 7176, പാലക്കാട് കരുണ- 7707, കോലഞ്ചേരി മലങ്കര-2671, കോഴിക്കോട് മലബാർ- 5630, പത്തനംതിട്ട മൗണ്ട് സിയോൺ- 7850, തിരുവല്ല പുഷ്പഗിരി- 2895, എറണാകുളം ശ്രീനാരായണ- 7387, കാരക്കോണം സി.എസ്.ഐ- 4819, തിരുവനന്തപുരം എസ്.യു.ടി- 6300, കൊല്ലം ട്രാവൻകൂർ- 4495.
ബി.ഡി.എസിൽ കണ്ണൂർ ഗവ. ഡെന്റൽ കോളേജിലെ 4053ആണ് അവസാന സ്റ്റേറ്റ് മെരിറ്റ് അലോട്ട്മെന്റ്. മറ്റിടങ്ങളിലെ അവസാന റാങ്ക് ഇങ്ങനെ- ആലപ്പുഴ ഡെന്റൽ കോളേജ്- 4017, കോഴിക്കോട്- 2711, കോട്ടയം- 3714, തൃശൂർ- 3965, തിരുവനന്തപുരം- 3265. സ്വാശ്രയ കോളേജുകളിൽ കാസർകോട്ട് സെഞ്ച്വറിയിൽ 27404 റാങ്ക് വരെ സ്റ്റേറ്റ് മെരിറ്റിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ട്.
മറ്റിടങ്ങളിലെ സ്റ്റേറ്റ് മെരിറ്റ് അവസാന റാങ്ക് ഇങ്ങനെ- തൊടുപുഴ അൽ-അസ്ഹർ- 20757, മൂവാറ്റുപുഴ അന്നൂർ- 18259, കോഴിക്കോട് ആഞ്ജനേയ- 25411, കൊല്ലം അസീസിയ- 22320, മലപ്പുറം എഡ്യൂകെയർ- 27296, കോതമംഗലം ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്- 24576, കണ്ണൂർ അഞ്ചരക്കണ്ടി- 27018, കോഴിക്കോട് കെ.എം.സി.ടി- 18186, കോതമംഗലം മാർ ബസേലിയോസ്- 13172, പെരിന്തൽമണ്ണ എം.ഇ.എസ്- 20746, എടപ്പാൾ മലബാർ- 25305, നെയ്യാറ്രിൻകര നൂറുൽ ഇസ്ലാം- 22133, തിരുവല്ല പുഷ്പഗിരി- 9401, വട്ടപ്പാറ പി.എം.എസ്- 17333, തൃശൂർ പി.എസ്.എം- 23683, പാലക്കാട് റോയൽ- 24084, കോതമംഗലം സെന്റ് ഗ്രിഗോറിയസ്- 20335, വർക്കല ശങ്കര- 27031, കൊല്ലം ട്രാവൻകൂർ- 20023.
ഈഴവ ക്വോട്ടയിൽ
എം.ബി.ബി.എസിന് ഗവ. മെഡിക്കൽ കോളേജുകളിൽ ഈഴവ ക്വോട്ടയിലെ അവസാന റാങ്ക് : ആലപ്പുഴ- 789, എറണാകുളം- 859, ഇടുക്കി- 1537, കോഴിക്കോട്- 490, പാരിപ്പള്ളി- 1159, കണ്ണൂർ- 999, കോട്ടയം- 668, മഞ്ചേരി- 1016, പാലക്കാട്- 1293, കോന്നി- 1568, തൃശൂർ- 698, തിരുവനന്തപുരം- 550.
പ്രവേശനം സെപ്തംബർ 5നകം
അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിലുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മിഷണറുടെ പേരിൽ അടയ്ക്കേണ്ടതുമായ ഫീസ് ഓൺലൈൻ വഴിയോ ഹെഡ് പോസ്റ്റ് ഓഫീസുകളിലോ അടയ്ക്കണം. സെപ്തംബർ അഞ്ചിന് വൈകിട്ട് നാലുവരെ കോളേജുകളിൽ പ്രവേശനം നേടാം. വിജ്ഞാപനം വെബ്സൈറ്റിലുണ്ട്.