ഐ.എ.എസ് തലത്തിൽ അഴിച്ചുപണി: സജിത് ബാബു സഹ. രജിസ്ട്രാർ, സുഭാഷ് പി.ആർ.ഡി.ഡയറക്ടർ

Saturday 31 August 2024 3:25 AM IST

തിരുവനന്തപുരം:സംസ്ഥാന ചീഫ് സെക്രട്ടറി പദവിയിലേക്ക് ശാരദാമുരളീധരൻ എത്തുന്നതിന് മുന്നോടിയായി ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തി. കൂടുതൽ പേർ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയതോടെ പലർക്കും അധിക ചുമതലകൾ നൽകി.

ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് ജലസേചന വകുപ്പിന്റെയും ഇൻലാൻഡ് നാവിഗേഷൻ ആൻഡ് കോസ്റ്റൽ ഷിപ്പിംഗിന്റേയും അധിക ചുമതല നൽകി.

എംപ്ളോയ്മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടർ ഡോ.വീണ എൻ.മാധവനെ ഭരണനവീകരണവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായി.സഹകരണ വകുപ്പിന്റെ അധിക ചുമതലയും നൽകി.

ദേശീയ ആരോഗ്യമിഷന്റെയും സ്റ്റേറ്റ് മിഷന്റെയും ഡയറക്ടറായിരുന്ന കെ.ജീവൻബാബുവിനെ വാട്ടർ അതോറിട്ടി എം.ഡിയാക്കി.ഐ.ടി.മിഷൻ ഡയറക്ടറായ ഡോ.വിനയ് ഗോയലാണ് പുതിയ മിഷൻ ഡയറക്ടർ.ഇദ്ദേഹത്തിന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡിയുടെയും ഇ.ഹെൽത്ത് സ്പെഷ്യൽ സെക്രട്ടറിയുടേയും അധിക ചുമതലയും നൽകിയിട്ടുണ്ട്.സിവിൽ സപ്ളൈസ് കമ്മിഷണറായിരുന്ന ഡോ.ഡി.സജിത് ബാബുവിനെ സഹകരണവകുപ്പ് രജിസ്ട്രാർ തസ്തികയിലേക്ക് മാറ്റി. കൊല്ലം സബ് കളക്ടർ മുകുന്ദ് താക്കൂറാണ് പുതിയ സിവിൽ സപ്ളൈസ് കമ്മിഷണർ.

സഹകരണവകുപ്പ് രജിസ്ട്രാറായിരുന്ന ടി.വി. സുഭാഷിനെ പി.ആർ.ഡി.ഡയറക്ടർ തസ്തികയിലേക്ക് തിരിച്ചുകൊണ്ടുവന്നു. സംസ്ഥാന സഹകരണകാർഷിക ഗ്രാമവികസന ബാങ്ക് എം.ഡിയുടെ അധിക ചുമതലയും നൽകി. പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണന് വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകി.ധനകാര്യവകുപ്പിൽ റിസോഴ്സ് ജോയന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമന് കെ.എഫ്.സി.എം.ഡിയുടെ അധികചുമതല നൽകി.തിരുവനന്തപുരം സബ് കളക്ടറായ ഡോ.അശ്വതി ശ്രീനിവാസിനെ എറണാകുളം ഡിസ്ട്രിക്ട് ഡവലപ്മെന്റ് കമ്മിഷണറാക്കി. വൈറ്റില മൊബിലിറ്റി ഹബിന്റെയും കേരള കൺസ്ട്രക്ഷൻ കോർപറേഷന്റെയും എം.ഡിയുടെ അധിക ചുമതലകളും നൽകിയിട്ടുണ്ട്. തിരുവല്ല സബ് കളക്ടർ സഫ്ന നസറുദ്ദീനെ ലേബർ കമ്മിഷണറാക്കി. ഇടുക്കി സബ് കളക്ടർ അരുൺ എസ്.നായരെ റിമോട്ട് സെൻസിംഗ് എൻവയോൺമെന്റ് സെന്റർ ഡയറക്ടറുടെ അധികചുമതലയോടെ എൻട്രൻസ് എക്സാമിനേഷൻ കമ്മിഷണറാക്കി. തൃശ്ശൂർ സബ് കളക്ടർ മുഹമ്മദ് സഫിഖിനെ കെ.ടി.ഡി.എഫ്.സി. എം.ഡിയുടെ അധിക ചുമതലയോടെ പ്രൊജക്ട് മോണിറ്ററിംഗ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി. തിരൂർ സബ് കളക്ടർ സച്ചിൻ കുമാർ യാദവിനെ ധനവകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയാക്കി. കാഞ്ഞങ്ങാട് സബ് കളക്ടർ സുഫിയാൻ അഹമ്മദിനെ കേരള നൈപുണ്യ വികസന അക്കാദമി എം.ഡിയുടെ അധികചുമതലയോടെ എംപ്ളോയ്മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടറാക്കി. തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാറിനെ ഐ.ടി.മിഷൻ ഡയറക്ടറാക്കി.

Advertisement
Advertisement