റബർ വില തിരിച്ചിറങ്ങുന്നു

Monday 02 September 2024 12:09 AM IST

വി.​ജ​യ​കു​മാർ
കോ​ട്ട​യം​:​ ​ഇ​റ​ക്കു​മ​തി​ ​ഭീ​തി​ ​കൂ​ടി​യ​തോ​ടെ​ ​ഇ​ന്ത്യ​യി​ൽ​ ​റ​ബ​ർ​ ​വി​ല​ ​താ​ഴേ​ക്ക് ​നീ​ങ്ങു​ന്നു.​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​വി​ല​ ​ഉ​യ​ർ​ന്ന​തും​ ​കാ​ര്യ​മാ​യ​ ​ഗു​ണം​ ​ചെ​യ്തി​ല്ല.​ ​ബാ​ങ്കോ​ക്കി​ൽ​ ​ക​ഴി​ഞ്ഞ​ ​വാ​രം​ ​കി​ലോ​യ്ക്ക് 15​ ​രൂ​പ​ ​വ​രെ​യാ​ണ് ​കൂ​ടി​യ​ത്.​ ​ലാ​റ്റ​ക്സ്‌​ ​വി​ല​ 155​ ​രൂ​പ​യി​ൽ​ ​നി​ന്ന് 142​രൂ​പ​യി​ലേ​ക്ക് ​താ​ഴ്ന്നു​ .
ഒ​രു​ ​ല​ക്ഷം​ ​ട​ൺ​ ​റ​ബ​ർ​ ​ഇ​റ​ക്കു​മ​തി​യു​ണ്ടാ​വു​മെ​ന്ന​ ​പ്ര​ചാ​ര​ണം​ ​തി​രി​ച്ച​ടി​യാ​യി.​ ​രാ​ജ്യാ​ന്ത​ര​ ​വി​ല​യി​ലെ​ ​വ​ൻ​ ​കു​തി​പ്പാ​ണ് 234​ ​രൂ​പ​ ​വ​രെ​ ​താ​ഴ്ന്ന​ ​ഷീ​റ്റ് 237​രൂ​പ​യ്‌​ക്ക് ​വാ​ങ്ങാ​ൻ​ ​വ്യ​വ​സാ​യി​ക​ളെ​ ​നി​ർ​ബ​ന്ധി​ത​രാ​ക്കി​യ​ത്.
ചൈ​ന,​ ​ടോ​ക്കി​യോ,​ ​ബാ​ങ്കോ​ക്ക് ​വി​പ​ണി​ക​ളി​ൽ​ ​ആ​വ​ശ്യ​ത്തി​ന് ​റ​ബ​ർ​ ​ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ​ ​വി​ല​ ​മു​ക​ളി​ലേ​ക്ക് ​നീ​ങ്ങി.​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ലെ​ ​അ​നു​കൂ​ല​ ​ച​ല​ന​ങ്ങ​ൾ​ ​മൂ​ലം​ ​വി​ല​യി​ൽ​ ​വ​ലി​യ​ ​ത​ക​ർ​ച്ച​യു​ണ്ടാ​വി​ല്ലെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.

കു​രു​മു​ള​കി​നും​ ​വി​ല​ത്ത​ക​ർ​ച്ച

ശ്രീലങ്കൻ കുരുമുളക് വലിയതോതിൽ ഉത്തരേന്ത്യൻ വിപണിയിൽ എത്തിയതോടെ കൊച്ചിയിൽ വില കിലോയ്ക്ക് ആറ് രൂപ കുറഞ്ഞു. മൂന്ന് ആഴ്ചയിൽ കിലോ വില 14 രൂപയാണ് താഴ്‌ന്നത്. അടുത്ത മാസം ഉത്തരേന്ത്യയിൽ ഉത്സവ സീസൺ ആരംഭിക്കുന്നതിലാണ് കർഷകരുടെ പ്രതീക്ഷ.

കുരുമുളക് വില ടണ്ണിന് ( ഡോളറിൽ )

ഇന്ത്യ 8100 ,

ശ്രീലങ്ക - 6700 ,

വിയറ്റ്നാം -7000 ,

ബ്രസീൽ - 6800 ,

ഇന്തോനേഷ്യ - 7500

Advertisement
Advertisement